Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/06/2024 )

വായിച്ചു വളരുക ക്വിസ് മത്സരം (29/06/2024 ) 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിന മാസാചരണത്തിന്റെയും ഭാഗമായി(29) രാവിലെ 10 ന് കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘വായിച്ചു വളരുക ക്വിസ്മത്സരം 2024’ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ്‍ 30 ന് പ്രമാടം…

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി പഞ്ചായത്ത്

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി പഞ്ചായത്ത് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റചട്ടം പാലിച്ച് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്നതിന്റെ അടിസ്ഥാനത്തില്‍ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി. റാന്നി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത…

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ പൂർത്തീകരണത്തിന് 1.16 കോടി രൂപ അനുവദിച്ചു കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ബസ് സ്റ്റേഷനിൽ നിലവിൽ യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം രൂപയും, യാത്രക്കാർക്ക് ആയി അമിനിറ്റി സെന്റർ,…

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന്…

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന്…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (ജൂൺ 28):കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ

കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (ജൂൺ 28) ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കുട്ടനാട് , അമ്പലപ്പുഴ, ചേർത്തല , ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ (ജൂൺ 28) ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല…

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ്

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുവല്ല: ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും ഇത് വ്യക്തമാക്കുന്നു എന്നും ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ ധന്യമീ…

കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കണം

  കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. താലൂക്ക് രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോടതി ഉൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചു കാണുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. അജിത കൊയ്പ്പള്ളിൽ, സി.പി. ഹരിദാസ്, ഗ്ലാഡിസ് , സോമശേഖരൻ നായർ , ജോഷ്വ എന്നിവർ സംസാരിച്ചു.  കോന്നി ടൗൺ…

കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിലെ “വെട്ടം” മാസങ്ങളായി കണ്ണടച്ചു : വെളിച്ചം എന്ന് തരും

കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിലുള്ള കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ” വെട്ടം പദ്ധതി മിനി മാസ്റ്റ് ലൈറ്റ് “കണ്ണടച്ചിട്ടു മാസങ്ങൾ കഴിഞ്ഞു . നന്നാക്കി നല്‍കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നു . ഉദ്ഘാടനം നടത്തുവാന്‍ ഏറെ മുന്നില്‍ നിന്നവര്‍ പോലും ഇവിടെ വെളിച്ചം ഇല്ല എന്ന് അറിഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം .നന്നാക്കി നല്‍കുവാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു കാഴ്ച വസ്തു എന്നാണ്…

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസന വകുപ്പിന്റെ  www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ജൂലൈ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പുല്‍കൃഷി വികസനം, എംഎസ്ഡിപി പദ്ധതി, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളക്കൃഷി, നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും…

error: Content is protected !!