Input your search keywords and press Enter.

featured

കാലിൽ നിന്നും 10 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു

കാലിൽ നിന്നും 10 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ…

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. 15 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിരവധി യാത്രികര്‍ക്ക് പരിക്ക് ഉണ്ട്. ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്.…

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന്സം സ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ…

കേരളത്തിലേക്ക് ലഹരിക്കടത്ത്:18 കാരിയായ “ബംഗാൾ ബീവി”യും സുഹൃത്തും പിടിയിൽ

കേരളത്തിലേക്ക് ലഹരിക്കടത്ത്:18 കാരിയായ ” ബംഗാൾ ബീവി”യും സുഹൃത്തും പിടിയിൽ ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. അസം സംസ്ഥാനത്തിലെ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും പശ്ചിമ ബംഗാള്‍ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീണുമാണ് പിടിയിലായത്. ബഹറുളിന് 24 വയസും…

ഈദുൽ അദ്ഹ ആശംസകള്‍

  ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ’”…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥാവര ജംഗമ വസ്തുക്കള്‍ ലേലം ചെയ്യാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചു

കോന്നി: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കണ്ടെത്തിയ കെട്ടിടങ്ങള്‍ വസ്തുക്കള്‍ വാഹനങ്ങള്‍ സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്‍കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും. സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു…

പാലക്കാട് തൃശ്ശൂർ ജില്ലയിൽ ചെറു ഭൂചലനങ്ങള്‍: ഭൂചലനം 2.9 എം

തൃശൂരിലും പാലക്കാട്ടും ചെറു ഭൂചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉണ്ടാകുന്നുണ്ട്. ഭൂചലനം നിലവില്‍ പ്രവചന സംവിധാനങ്ങള്‍ ഉള്ള ഒരു പ്രകൃതി പ്രതിഭാസം അല്ല.ചെറു ചലനങ്ങളില്‍ പൊതു സമൂഹം ഭയച്ചിക്തര്‍ ആകേണ്ടതില്ല .ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം 2.9 എം ആണ് എന്ന് കേന്ദ്ര ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.…

സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു. ” അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി…

പക്ഷിപ്പനി പ്രതിരോധം: പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

പക്ഷിപ്പനി പ്രതിരോധം: പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കർഷകരും…

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികള്‍

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികളുമായി കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും ഒരു നാടും ഒത്തു കൂടി. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച അനുശോചന സദസ്സ് നടന്നു. കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അദരാഞ്ജലികൾ അർപ്പിക്കാൻ തണ്ണിത്തോട് സെൻട്രർ ജംഗ്ഷനിൽ എല്ലാവരും ഒന്നിച്ചു കൂടി. യോഗത്തിൽ ഫാദർ അജി ഫിലിപ്പ്…

error: Content is protected !!