കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ് ഒരു മണിക്കൂര്‍ മുടങ്ങി കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന നടത്തി . ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഡ്രൈവര്‍ മാറ്റി പകരം ഡ്രൈവര്‍ വന്ന ശേഷമാണ് ബസ്സ് പുറപ്പെട്ടത് . ഇന്ന് വെളുപ്പിനെ 04:30 ന് അമൃത ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് പോകണ്ട ഡ്രൈവർ മദ്യപിച്ചിരുന്നതായി…
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. ഈ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാന്‍ഡമൈസേഷന്‍ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍…
മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം…
കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമര്‍പ്പിച്ചു പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി മൂന്നാം ഉത്സവം പ്രമുഖ ജീവകാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച, കെ, പി, എം, എസ് കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ: സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ , സാബു കുറുമ്പകര…
മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു. അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിൽ തിരിയിൽ നിന്നും ചലചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി നായർ അടുപ്പിലേക്ക് അഗ്നി പകർന്ന് ഗൃഹപ്രവേശം നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്…
ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ഏപ്രില്‍1 6 മുതല്‍ ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം ഏപ്രില്‍1 6 മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക.…
കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു കോന്നി : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ്…
പൊള്ളുന്ന ചൂട് ; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച്…
ഒമാനില്‍ കനത്ത മഴ: 12 മരണം; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും ഒമാനില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് മരണപ്പെട്ടത് . സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും…