Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകള്‍:12 എണ്ണം

പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകള്‍:12 എണ്ണം ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്. പ്രശ്നബാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്: അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍…

കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം

പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ്…

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം

ഡോ.എം. എസ്. സുനിലിന്‍റെ 302- മത് സ്നേഹഭവനം : വിഷുക്കൈനീട്ടം പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടുകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 302 -മത് സ്നേഹഭവനം മച്ചി പ്ലാവ് ആയുത്തുംപറമ്പിൽ വിധവയായ ഷൈനിക്കും കുടുംബത്തിനും ആയി ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ആഗ്നസ് മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ആഗ്നസ് മാത്യു നിർവഹിച്ചു. വർഷങ്ങളായി…

വിഷുക്കണിയുടെ ഐശ്വര്യം എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ

വിഷുക്കണിയുടെ ഐശ്വര്യം എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത്. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.ഏവര്‍ക്കും പമ്പ വിഷന്‍  ഓണ്‍ലൈന്‍ പത്രത്തിന്‍റെ വിഷു ദിന ആശംസകള്‍…

കാട് പൂത്തു :  പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കോന്നി :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ( 2024 ഏപ്രിൽ 14)ആർപ്പുവിളി ഉയരും. മല…

85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി

85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയോവൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഒരു സംരംഭത്തിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തുടക്കം കുറിച്ചത്. 85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ക്കും 40% അടിസ്ഥാന വൈകല്യമുള്ളവര്‍ക്കും (പിഡബ്ല്യുഡി) വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍…

പത്തനംതിട്ട ലോക സഭാ തെരഞ്ഞടുപ്പ് : ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 12/04/2024 )

യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്‍മാര്‍… ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളും, കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്‍മാരും 1,305 സ്ത്രീകളുമാണുള്ളത്. മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല,…

വന നിയമങ്ങൾ പരിഷ്കരിച്ച് ആവാസ വ്യവസ്ഥ കാര്യക്ഷമമാക്കണം : വലിയ മെത്രാപ്പോലിത്ത

  പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കുവാൻ അധികാരികൾ സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിക്കുവാനും അത് നടപ്പിലാക്കുവാനും സാധിക്കണമെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ വന്യജീവി ആക്രമങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണ്ണിത്തോട് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം…

പത്തനംതിട്ട ജില്ല : പിഎസ്‌സി ഓഫീസ് അറിയിപ്പുകള്‍ ( 12/04/2024 )

  ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 716/2022), (പാര്‍ട്ട് 2 – തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 717/2022) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ( പട്ടിക വര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക…

അബ്ദുൾ റഹീമിന്‍റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

അബ്ദുൾ റഹീമിന്‍റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപ സമാഹരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ രണ്ടു ദിവസം ശേഷിക്കെയാണ് ദയാധനത്തിന് വേണ്ട പണം സമാഹരിച്ചത്.   ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക സമാഹരിക്കാനായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച…

error: Content is protected !!