Input your search keywords and press Enter.

featured

പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍

പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍ വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുന്നത്. ‘ഈദ്’ എന്ന അറബിക് വാക്കിന്‍റെ അർഥം ആഘോഷം എന്നാണ്. ‘ഫിത്‌ർ’ എന്നാൽ നോമ്പു തുറക്കൽ എന്നും.സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്.…

കൊടുംചൂടിൽ മരത്തിനു മുകളിൽ അവശനിലയിൽ: വയോധികൻ മരിച്ചു

  മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിനു മുകളിൽ കുടുങ്ങി. അഗ്നി രക്ഷസേന എത്തി താഴെയിറക്കി പ്രാഥമികശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. അടൂർ നഗരസഭ പതിനാറാം വാർഡ് മുൻ കൗൺസിലർ S ബിനുവിന്റെ പറക്കോട് ഉള്ള വീട്ടുപറമ്പിലെ തേക്കിന്റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ കൊടുമൺ ചിരണിക്കൽ സ്വദേശി 65കാരൻ രാജൻ ആണ് മരിച്ചത്. മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബിനു മരത്തിലേക്ക് കയറി…

വടക്കേ അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

  വടക്കേ അമേരിക്കയില്‍ സൂര്യ ഗ്രഹണം ദൃശ്യമായി . കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യു.കെ എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ കഴിഞ്ഞു . ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് നാസ തത്സമയം സ്ട്രീമിങ് നടത്തിയത് . 2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്.…

ലോക സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടികയായി; മൽസര രംഗത്ത് 194 പേർ

ലോക സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടികയായി; മൽസര രംഗത്ത് 194 പേർ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/04/2024 )

അന്തിമ പട്ടികയായി;  മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം ഇന്നലെ (8) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു, ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി, ബിഎസ്പിയുടെ ഗീതാ കൃഷ്ണന്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ…

കൊച്ചുപമ്പ ഡാം ഇന്ന് (9) തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി. ഇന്ന് (9) രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്.…

കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു

കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഏപ്രില്‍ 11 മുതല്‍ മെയ് 31 വരെ പൂര്‍ണമായും ഗതാഗതം നിരോധിച്ചു. ഏഴംകുളം ഭാഗത്തുനിന്നും കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ ഇടത്തോട്ട് തിരിഞ്ഞ് കരീക്കാമുക്ക് – ഗുരുമന്ദിരം – കളീക്കവിള പാലത്തില്‍…

പത്തനംതിട്ട : ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;തോമസ് ഐസക്ക് നാലാമത്

പത്തനംതിട്ട : ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;തോമസ് ഐസക്ക് നാലാമത് ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര്…

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

മേടമാസ വിഷു പൂജ: ശബരിമല നട ഏപ്രില്‍ 10 ന് തുറക്കും

  മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ്‌ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷംഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍…

error: Content is protected !!