Input your search keywords and press Enter.

featured

ടിക്കറ്റ് ചോദിച്ച ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ടിക്കറ്റ് ചോദിച്ച ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു തൃശൂരിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് സംഭവം. എറണാകുളം സ്റ്റേഷനിലെ ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പോഎറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന…

കോന്നി ഇളകൊള്ളൂർ അതിരാത്രം : ആചാര്യവരണം നടത്തി

  കോന്നി ഇളകൊള്ളൂർ അതിരാത്ര മഹായാഗത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിക്ക് അഷ്ടമംഗല്യം നൽകി ആചാര്യവരണം നടത്തപ്പെട്ടു. ഗുരുവായൂർ തന്ത്രി മoത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇളകൊള്ളൂർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ പോറ്റി, സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ ,സംഘാടക സമിതി ജനറൽ കൺവീനർ വി.പി.അഭിജിത്ത്, കൺവീനർമാരായ രാജേഷ് മുരിപ്പാറ,നന്ദു കൃഷ്ണൻ, വിദേശ വ്യവസായി ശ്രീറാം മേനോൻ, നർത്തകി കൃഷ്ണ മേനോൻ…

രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി

രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്റെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.…

അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം സ്കൂളുകളില്‍ തുടങ്ങി

  പാഠപുസ്‌തകങ്ങൾ സ്‌കൂളിലെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. 2,4,6,8,10 ക്ലാസുകളിലേക്കുള്ള മലയാളം,ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1,43,71,650 പാഠപുസ്‌തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. പാഠപുസ്‌തകത്തിന്‍റെ ഫോട്ടോസ്‌റ്റാറ്റിനായി ആരും ഓടേണ്ടതില്ല . 1, 3, 5, 7, 9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ മെയ് ആദ്യം വിതരണം ചെയ്യും. പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽപതിപ്പും ലഭ്യമാക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് . സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന്…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 02/04/2024 )

നാമനിര്‍ദേശ പത്രിക സമര്‍പ്പണം:   ഏപ്രില്‍ 4 ന്  അവസാനിക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക മാര്‍ച്ച് 3,4 തീയതി  കൂടി സമര്‍പ്പിക്കാന്‍ സമയം. ഏപ്രില്‍ 4 ന്  വൈകിട്ട് മൂന്നുവരെയാണ്   പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്രിക സമര്‍പ്പണത്തിന്റെ മൂന്നാം…

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 )

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 ) അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ഉയർത്തെഴുനേൽപ്പിന്‍റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച്  കോൺഗ്രസ്സ്  കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ…

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിന്‍റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മ‌ിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട,…

കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

    പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാനാക്രമണത്തിൽ മരിച്ച വട്ടപ്പാറ പുളിയൻകുന്ന് മലയിൽ ബിജു(52)വിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. കൂടുതൽ സഹായത്തെ കുറിച്ച് പരിശോധിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എ.യും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ…

ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു: ഡെപ്യൂട്ടി സ്പീക്കർ

  ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി സമൂഹത്തിൽ വർദ്ധിച്ചുവരികയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു., ന്യൂസ് ട്രാക്ക് കേരള ,ശിലാമ്യൂസിയം, ഡയൽ കേരള ഓൺലൈൻ ചാനൽ എന്നിവ സംയുക്തമായി നടത്തിയ ഓൺലൈൻ മാധ്യമ കൂട്ടായ്മയും പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം . ചെറുപ്പക്കാരുടെ തലമുറ ഇന്ന് പത്രം വായിക്കുന്നത് ഓൺലൈനായിട്ടാണ്. സമൂഹ മാധ്യമങ്ങൾ വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ടുവന്നതെന്നും ചിറ്റയം പറഞ്ഞു.ശിലാ മ്യൂസിയം ഡയറക്ടർശിലാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു.…

error: Content is protected !!