Input your search keywords and press Enter.

featured

വയറപ്പുഴ പാലം: നിർമ്മാണോദ്‌ഘാടനം നടന്നു : മൂന്ന് വർഷം കൊണ്ട് നൂറ് പാലം നിർമിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും…

കോന്നി മെഡിക്കൽ കോളേജില്‍ ബ്ലഡ് ബാങ്ക് പ്രവർത്തനമാരംഭിച്ചു

  സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനമാരംഭിച്ച ബ്ലഡ് ബാങ്കാണ് കോന്നി മെഡിക്കൽ കോളജിലുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബ്ലഡ് ബ്ലഡ് ബാങ്കെന്നും മന്ത്രി പറഞ്ഞു. പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാവേണ്ട ഒന്നാണ് ബ്ലഡ്…

രണ്ടിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്

  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്‍.ഡി.എയില്‍ പാര്‍ട്ടിക്ക് അനുവദിച്ച നാലു സീറ്റില്‍ രണ്ടിടത്തേക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുക.ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും മത്സരിക്കും.റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാനാണ് കെ.എ. ഉണ്ണികൃഷ്ണന്‍. കെ.പി.എം.എസ്. നേതാവായിരുന്നു ബൈജു കലാശാല.   മറ്റു രണ്ടു സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍…

പ്രധാനമന്ത്രി അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു

  യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അസമിലെ കാസിരംഗ ശേീയോദ്യാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം അനുഭവിക്കാനും മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വനദുര്‍ഗ്ഗയുമായി സംവദിച്ച അദ്ദേഹം പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു. ലഖിമായ്, പ്രദ്യുമ്ന, ഫൂൽമായ് എന്നീ ആനകള്‍ക്ക് കരിമ്പ് തീറ്റ നല്‍കിയതിന്റെ…

സിദ്ധാർത്ഥന്‍റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.നിലവില്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ കുടുംബം തൃപ്തരായിരുന്നില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പൂക്കോട്…

കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ രൂപീകരണ യോഗം മാർച്ച് 10 ന്

  കോന്നി:കെ.സി.സി. യുടെ തണ്ണിത്തോട് പഞ്ചായത്തിലെ സോൺ രൂപീകരണയോഗവും സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 മാർച്ച് 10 ഞായറാഴ്ച‌ വൈകിട്ട് 3.00 ന് തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും . കെസിസി ജനറൽ സെക്രട്ടറി ഡോ:പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും കെ സി സി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ല കോ-ഓർഡിനേറ്റർ ജാൻസി പീറ്റർ, KCC ഭാരവാഹികൾ, വിവിധ സഭകളിലെ വൈദികർ, ചുമതലകാർ, സംഘടന…

കോണ്‍ഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര -ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് -എംകെ രാഘവന്‍ , പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍- കെ മുരളീധരന്‍,ചാലക്കുടി- ബെന്നി ബെഹന്നാന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം- ശശി തരൂര്‍.…

മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് സമ്മാനിച്ചു

  38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎൽഎ സമ്മാനിച്ചു. പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജ​ഗോപലിന് സാധിക്കുമെന്ന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു. ഏറ്റവും മികച്ച കവിത സമാഹാരത്തിന് നൽകുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. കെ രാജേഷ്‌കുമാർ, വി എസ്…

പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലയില്‍ ശക്തമായ വേനല്‍ മഴ

  കൊടും ചൂടിന് അല്പം ആശ്വാസകരമായി വേനല്‍ മഴ പെയ്തു .ഉച്ചയ്ക്ക് ശേഷം കലഞ്ഞൂര്‍ ,കൂടല്‍ മേഖലയില്‍ ശക്തമായ മഴയും കോന്നിയുടെ വിവിധ മേഖലയില്‍ നേരിയ മഴയും പെയ്തു . പത്തനംതിട്ട ജില്ലയില്‍ 37 ഡിഗ്രി ചൂട് രേഖപ്പെടുത്തി . ഇതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . കലഞ്ഞൂര്‍ മേഖലയില്‍ അര മണിക്കൂറിലേറെ ശക്തമായ മഴ രേഖപ്പെടുത്തി . റോഡില്‍ പലയിടത്തും വെള്ളം കെട്ടിക്കിടന്നു . ഓടകള്‍ പലതും അടഞ്ഞു…

മഹാ ശിവരാത്രി ആശംസകള്‍

  പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്‍റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി വ്രതം പ്രധാനമാണ്. പലരും അന്നേദിവസം…

error: Content is protected !!