കോന്നി: കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോന്നി മലയോരം ഫാർമേഴ്സ്ആരം പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു. കാർഷിക ഉല്പന്നങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി കേരളത്തിലും വിദേശത്തുമായി വിപണിയിലെത്തിയ്ക്കുകയാണ് പദ്ധതി. കോന്നി, മലയാലപ്പുഴ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളെ ചേർത്താണ് കമ്പനിയ്ക്ക് രൂപംനൽകുന്നത്. വലിയതോതിൽ തൊഴിലവസരം സൃഷ്ടിയ്ക്കാനും ഇതിലൂടെ സാധിയ്ക്കും. നമ്പാർഡിന്‍റെയും കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും നേരിട്ടുള്ളുള്ള നിയന്തണത്തിലാണ് കമ്പനി പ്രവർത്തിയ്ക്കുക. ശ്യാംലാൽ ചെയർമാനും ആർ.ഗോവിന്ദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നത്.…
ആദിത്യ എൽ 1 ലക്ഷ്യംകണ്ടു ; പേടകം ഭ്രമണപഥത്തിലെത്തി രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി.പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി.അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ്…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 06.01.2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 07.01.2024: എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…
ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി . വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്നസംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ…
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തെങ്കാശിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.കസ്റ്റഡിയിലുള്ള രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ മൂന്നാമനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു..ഡിസംബര്‍ 30-ന് വൈകിട്ടാണ്…
സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം.…
കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും…
വിദേശകാര്യ മന്ത്രി ശ്രീ എസ് ജയ്ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ്…
മകരവിളക്കുത്സവത്തിന്റെ മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്റുകളിൽ ആംബുലൻസ് സൗകര്യമുൾപ്പെടെ ഡോക്ടറും സ്റ്റാഫ് നേഴ്സും ഉൾപ്പെട്ടെ മെഡിക്കൽ ടീമിനെ നിയോഗിക്കും. പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്റ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ,…
ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍…