കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…
തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10 നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം…
കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്‌കാരത്തിന്റെ…
കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി -രാധപ്പടി റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ ജനുവരി 09-10-11 തീയതികളില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു…
കോന്നി ഇളകൊള്ളൂർ ക്ഷേത്രത്തിൽ സംഹിതാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗത്തിന്‍റെ പ്രവർത്തനങ്ങൾക്കായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ തന്ത്രി മoത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും യുവ സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നാരായണൻ നമ്പൂതിരി,സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ…
തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 13 വരെ…
ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട്…
അഗസ്ത്യാർകൂടം സീസണൽട്രക്കിംഗ് 2024ന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെ ആയിരിക്കും ഈ വർഷത്തെ സീസണൽ ട്രക്കിങ്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 10 മുതൽ ഒരു ദിവസം 70 പേർ എന്ന കണക്കിൽ ആരംഭിക്കാനും അനുമതി നൽകി. ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ അധികരിക്കാതെ…
കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും.…
സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗര്‍ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയില്‍ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 8330010232, 0468 2270243. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന…