Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലാ വാർത്തകൾ (01/04/2025)

ചെങ്ങറ പാക്കേജ് വിവരശേഖരണം ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422…

പാലക്കാട് ജില്ലാ വാർത്തകൾ (01/04/2025)

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം ബി പി എല്‍ കൂട്ടുപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ എട്ട് വരെ www.polyadmission.org ല്‍ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9809263460, 9744694708, 9446670316, 9400672799   റെയില്‍വെ ഗേറ്റ് അടച്ചിടും പാലക്കാട് ജംങ്ഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 52) ഏപ്രില്‍ രണ്ടിന്…

പൈങ്കുനി ഉത്രം മഹോത്സവത്തിനും വിഷു- മേടമാസ പൂജകൾക്കുമായി ശബരീശന്‍റെ തിരുനട തുറന്നു

മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നാളെ രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ തിരു ഉത്സവത്തിന് കൊടിയേറും.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ്…

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ അദാലത്ത് :കോന്നി ഏപ്രിൽ 4

കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം. ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാം. നേരത്തെ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പു എൻഫോഴ്സ്‌മെന്റ് വിഭാഗവും…

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: കെ.സുരേന്ദ്രൻ

ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം…

കാല്‍ വഴുതി നദിയില്‍ വീണു : 15-കാരി മരണപ്പെട്ടു

പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി നദിയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍.…

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കാപ്പാടും പൊന്നാനിയിലും തിരുവനന്തപുരത്തും മാസപ്പിറ ദൃശ്യമായതായി മതപണ്ഡിതര്‍ അറിയിച്ചു.…

കോന്നിയിലെ മേഘയുടെ മരണം: കുടുംബത്തെ സുരേഷ് ഗോപി സന്ദർശിച്ചു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന കോന്നിയിലെ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അമിത് ഷായുടെ ഓഫിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് സുരേഷ്‌ ഗോപി പറഞ്ഞു. പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് ബി ജെ പി നേതാക്കള്‍ക്ക് ഒപ്പമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചത് .മരണവുമായി ബന്ധപ്പെട്ടു…

പന്തളം തെക്കേക്കര: മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കൽ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു.മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ നൽകിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് അർഹത നേടിയത്. പ്രഖ്യാപനസമ്മേളനത്തിന് മുന്നോടിയായി ശുചിത്വ പ്രഖ്യാപന റാലിയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ജനകീയാസൂത്രണസിൽവർ ജൂബീലി ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ പഞ്ചായത്ത് തല ശുചിത്വ പ്രഖ്യപനം നടത്തി. ഹരിത…

ഖേദം “പ്രകടിപ്പിച്ച്” മോഹന്‍ലാൽ:വിവാദ വിഷയങ്ങളെ നീക്കം ചെയ്യും

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം: “ ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ…

error: Content is protected !!