Input your search keywords and press Enter.

featured

വയലറ്റ് വസന്തമൊരുക്കി ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു

വയലറ്റ് വസന്തമൊരുക്കി ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു   മൂന്നാറിന്റെ തെരുവോരങ്ങളിൽ വയലറ്റ് വസന്തമൊരുക്കി ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു. ഈ മരങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പള്ളിവാസൽ-മൂന്നാർ ഭാഗത്തും, മൂന്നാർ ഗ്യാപ്പ് റോഡിലും മറയൂർ റോഡിലെ വാഗുവാരയിലും ധാരാളമായി പൂത്തുലഞ്ഞു നിൽക്കുന്നു . ചിന്നക്കനാലിലും പള്ളിവാസലിലും തലയറിലും ഇത് പലപ്പോഴും കാണാൻ പറ്റും. കാലാവസ്ഥയെ ആശ്രയിച്ചു പൂക്കൾ സാധാരണയായി എട്ട് ആഴ്ച വരെയാണ് നിൽക്കുക. റോഡുകളിൽ വയലറ്റ്…

വനത്തില്‍ നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു

വനത്തില്‍ നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്. ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു.…

തപാൽ വകുപ്പിൽ പോളിസികൾ പുതുക്കാൻ അവസരം

തപാൽ വകുപ്പിൽ പോളിസികൾ പുതുക്കാൻ അവസരം തപാൽ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (RPLI) മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പോളിസി ഉടമകൾക്ക് അവസരം ഒരുക്കുന്നു.ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പോളിസി ഉടമകളെ പോളിസികൾ വീണ്ടും സജീവമാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ഇതിനായി പ്രത്യേക യജ്ഞം ആരംഭിച്ചു. 2025 മാർച്ച് 1 മുതൽ 2025 മെയ്…

സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ

      സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ കേരള പോലീസിനെ പോലും നടുക്കി പീഡനം . സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ എന്ന് മാത്രം അല്ല ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ്പോലീസിന് ലഭിച്ച വിവരങ്ങള്‍ .ശിശുക്ഷേമ സമിതിയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പോലീസിന് ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത് .…

വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം : കെ.എസ്.ഇ.ബി

വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം : കെ.എസ്.ഇ.ബി ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.  ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍  പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്.  ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം…

മുള്ളൻപന്നി ആക്രമിച്ചു:വിദ്യാർത്ഥിയ്ക്ക് പരിക്ക്

മുള്ളൻപന്നി ആക്രമിച്ചു:വിദ്യാർത്ഥിയ്ക്ക് പരിക്ക് കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍

മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍ പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കിട്ടു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.…

അൾട്രാവയലറ്റ് രശ്മികളുടെ തോതില്‍ 5 ജില്ലകളില്‍ മുന്നറിയിപ്പ്

അൾട്രാവയലറ്റ് രശ്മികളുടെ തോതില്‍ 5 ജില്ലകളില്‍ മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ അൾട്രാവയലറ്റ് രശ്മികളുടെ തോതില്‍ ഇന്ന് കൊട്ടാരക്കരയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് . ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി എന്നിവിടെയും ഉയര്‍ന്ന അളവില്‍ അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയര്‍ന്നു . 4 സ്ഥലങ്ങളില്‍ മഞ്ഞ അലേര്‍ട്ട് ആണ് . കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും…

വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം

വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം 2026 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും, മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുമായി അതത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് വോട്ടർ പട്ടിക പരിശോധിച്ച് അപാകതകൾ കണ്ടെത്തി പരിഹരിക്കും. വോട്ടർ പട്ടികയിലെ അപാകതകൾ…

കാർ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം : മൂന്ന് മരണം

കാർ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം : മൂന്ന് മരണം കാസർകോട് മഞ്ചേശ്വരത്ത് കാർ അപകടത്തിൽപെട്ട് മൂന്ന് മരണം. വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപം ഉപ്പളപ്പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉപ്പള ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു…

error: Content is protected !!