Input your search keywords and press Enter.

featured

പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്.വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ അനന്യയെ കണ്ടത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. ഉടന്‍തന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .…

സുസ്ഥിര തൃത്താലയുടെ ഭാഗമായി കാർഷിക കാർണിവെൽ സംഘടിപ്പിക്കും: മന്ത്രി എം ബി രാജേഷ്

പാലക്കാട്: സുസ്ഥിര തൃത്താലയുടെ ഭാഗമായി വിഷു- റംസാനോടനുബന്ധിച്ച് വാഴക്കാട് പാടശേഖരത്തിൽ കാർഷിക കാർണിവൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സുസ്ഥിര തൃത്താലയുടെ ഭാഗമായി ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ മാസത്തിൽ നടത്തുന്ന കാർഷിക കാർണിവെലിൽൽ മത്സ്യ-പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ്, വിളവെടുത്ത ഉൽപ്പന്നങ്ങളുടെ വിപണനം, കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം, കർഷകരെ ആദരിക്കൽ, നാടൻ ഭക്ഷ്യോല്പന്നങ്ങളുടെ ഭക്ഷ്യശാലകൾ എന്നിവ ഉൾപ്പെടുത്തും.…

അ‍ഞ്ച് ഓസ്‌ക്കാര്‍ അവാർഡ് അനോറയ്ക്ക് : മികച്ച നടന്‍ എഡ്രീൻ ബ്രോഡി, മികച്ച നടി മൈക്കി മാഡിസൺ

Oscars 2025 Adrien Brody wins Best Actor, Mickey Madison wins Best Actress, Anora wins Best Picture തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു .ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അ‍ഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ ലോകത്തിന്‍റെ നെറുകയില്‍ മികച്ച ചിത്രമായി .അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി.മികച്ച സംവിധാനം,…

കോന്നി വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മെഡിക്കല്‍ കോളേജിൽ പൂർത്തീകരിച്ച മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കും : മന്ത്രി വീണ ജോർജ് കോന്നി മെഡിക്കല്‍ കോളേജിൽ ലക്ഷ്യ മാർഗ നിർദ്ദേശങ്ങളോട് കൂടിയ മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് സംസ്‌ഥാന ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങൾക്കും ലക്ഷ്യ നിലവാരത്തിലുള്ള പരിചരണം കോന്നി…

കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

  പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം.…

മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു.ഓച്ചിറ തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ആണ് സംഭവം . മീനിനെ വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്.ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി.ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്.വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന ദേവസ്വത്തിന്‍റെ ജയരാജൻ എന്ന ആനയെ കുത്തി.അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴേക്ക് വീണെങ്കിലും ആനശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റംഉണ്ണി കുട്ടന്‍ ശാസ്താം നടയ്ക്ക് സമീപത്തേക്കാണ് ഓടിയത്.രണ്ട്…

ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു

ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു സന്ദർശക വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്.തലയ്ക്ക് ആണ് വെടിയേറ്റത് . നാല് പേരാണ് ഇസ്രയേലിലേക്ക് കടന്നത് . രണ്ടു പേരെ പിടികൂടി .ഇവര്‍ ജയിലില്‍ ആണ് .ഒരാള്‍ രക്ഷപെട്ടു നാട്ടില്‍ എത്തി . ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി.സംഘം ഇസ്രയേലിലേക്ക് കടക്കുന്നത്…

പാലക്കാട് ജില്ലാ വാർത്തകൾ (01/03/2025)

ലേലം ചെയ്യും പാലക്കാട് വടക്കന്തറ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു അത്തി മരം, ഒരു മഴ മരം എന്നി മുറിച്ചു മാറ്റുന്നതിന് മാര്‍ച്ച് 5 ന് കാലത്ത് 11 മണിക്ക് പാലക്കാട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ ലേലം നടക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിന് മുമ്പ് ലേല സ്ഥലത്തു നേരിട്ട് ഹാജരായി 1000 രൂപ നിരത ദ്രവ്യം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.…

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു; 75 പരാതികളില്‍ പരിഹാരം

പാലക്കാട്: രണ്ടു ദിവസമായി പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു വന്ന സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ ആകെ 110 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 75 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. 35 പരാതികള്‍ തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി മാറ്റിവച്ചു. പരിഗണിച്ച പരാതികളില്‍ 39 പരാതികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമ്മീഷന് നേരിട്ട് ലഭിച്ചതാണ്.…

error: Content is protected !!