Input your search keywords and press Enter.

featured

വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി

  വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി, പോലീസ് വലയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ വ്യാപകമായ അന്വേഷണത്തെതുടർന്ന് പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള…

കോന്നിയില്‍ വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം:പ്രതിയെ അറസ്റ്റ് ചെയ്തു

കോന്നിയില്‍ വാടകക്ക് വീട് നൽകാമെന്ന് പറഞ്ഞു വലയിലാക്കി പീഡനം:പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോന്നിയിലൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബാലാൽസംഗത്തിന് വിധേയയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോന്നിയിൽ…

കൊക്കാത്തോട്‌ മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊക്കാത്തോട്‌ മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കൊക്കാത്തോട്‌ മേഖലയില്‍ മുപ്പതു വയസ്സ് തോന്നിയ്ക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി . കഴിഞ്ഞ രണ്ടു ദിവസമായി തണ്ണിത്തോട് ഭാഗത്ത്‌ കല്ലാര്‍ മേഖലയില്‍ അവശ നിലയില്‍ കണ്ട കാട്ടാനയാണ് ഇതെന്ന് സംശയിക്കുന്നു . ആനയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഇല്ലെന്നു കഴിഞ്ഞ ദിവസം വനപാലകര്‍ അറിയിച്ചിരുന്നു . ആദ്യം ഒറ്റയ്ക്ക് കാണപെട്ട കാട്ടാനയുടെ…

വിദേശത്ത് (യു.എ.ഇ) പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകള്‍

വിദേശത്ത് (യു.എ.ഇ) പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 100 ലധികം പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. യോഗ്യത ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍…

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.…

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി

കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി. കോഴിക്കോട് ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ…

ഷെയിൻ നിഗം നായകനാകുന്ന “എൽ ക്ലാസിക്കോ” ടൈറ്റിൽ പോസ്റ്റർ റിലീസായി

ഷെയിൻ നിഗം നായകനാകുന്ന “എൽ ക്ലാസിക്കോ” ടൈറ്റിൽ പോസ്റ്റർ റിലീസായി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. എൽ ക്ലാസിക്കോ എന്നാണ് ചിത്രത്തിന്റെ പേര്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയിൻ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ…

ആഭ്യന്തര കുറ്റവാളി:ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക്

ആഭ്യന്തര കുറ്റവാളി:ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക് ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ആഭ്യന്തരകുറ്റവാളി…

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു

പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഗാന്ധിഭവൻ നേതൃത്വത്തില്‍ ആദരിച്ചു പത്തനാപുരം : പത്മശ്രീ പുരസ്‌കാരം ലഭിച്ച വിഖ്യാത സംഗീതജ്‌ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറെ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവൻ ആദരിച്ചു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ആസ്ഥാനമായ പത്തനാപുരത്ത് നടന്ന സാംസ്കാരികസമ്മേളനവും ആദരണസഭയും വിഖ്യാത അതിവേഗചിത്രകാരനും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…

130-ാമത് മാരാമൺ കൺവൻഷന് തുടക്കം

130-ാമത് മാരാമൺ കൺവൻഷന് തുടക്കം 130-ാമത് മാരാമൺ കൺവൻഷന് പമ്പാനദിയുടെ മണൽപരപ്പിൽ തുടക്കം .16നു സമാപിക്കും.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു .സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു .അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശംനല്‍കി .കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ്…

error: Content is protected !!