Input your search keywords and press Enter.

featured

കുമ്പഴ മൈലപ്ര റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു

  പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മൈലപ്ര റോഡിൽ  ചരക്ക് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു .  അപകടത്തിൽ ഒരാൾ മരിച്ചു. കാര്‍ ഓടിച്ച തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണ നഗര്‍ പൌര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് ( 36 )ആണ് മരിച്ചത്. കൊല്ലത്ത് നിന്നുള്ള സി പി ഐ സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്‍റെ മകനാണ്.ഇരു വാഹനവും നേര്‍ക്ക് നേരെ ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ…

അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു

അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു തിരുവനന്തപുരം നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും, അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തീകരിച്ചതും, കരകുളം ഗ്രാമപഞ്ചായത്തിൽ 15 വർഷക്കാലം പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചും, നെടുമങ്ങാട് മുനിസിപ്പിൽ – നഗരസഭയുടെ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ നെടുമങ്ങാട് സാംസ്കാരിക വേദിയും, ഗാന്ധിയൻ കർമവേദിയും, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു. നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സമഗ്ര സംഭാവനുള്ള…

രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കും: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി

രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കും: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ഇന്ത്യയെ നക്സൽ മുക്തമാക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളിൽ വലിയ വിജയം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ‘എക്സ്’ പോസ്റ്റിൽ പ്രസ്താവിച്ചു. 31 നക്സലൈറ്റുകൾ കൊല്ലപ്പെടുകയും ധാരാളം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ദൗത്യത്തിലൂടെ കണ്ടെടുക്കുകയും ചെയ്തു. നക്സൽ വിരുദ്ധ ദൗത്യത്തിൽ പങ്കെടുത്ത രണ്ട് ധീരരായ സൈനികരെ ഇന്ന് നമുക്ക് നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഈ വീരന്മാരോട് രാഷ്ട്രം എപ്പോഴും…

നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു ആറന്മുള മാലക്കര റൈഫിൾ ക്ലബ്ബിൻ്റെ മതിൽ പണിക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു.ആന്റോ ആന്റണി എം.പി., ആരോ​ഗ്യമന്ത്രി വീണാ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.…

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്

ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന ശാസ്ത്ര ലൈബ്രറിയുടെ ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പാലക്കാട് IRTC ഡയറക്ടർ ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ വിജയത്തിന് അനിസാബു തോമസ് ചെയർപേഴ്സനുംസലിൽ വയലാത്തല വൈസ്…

എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രി

ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആ​ദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ് മേഖലയോടു കിടപിടിക്കുംവിധം ആശുപത്രി വളരെയധികം പുരോഗതി കൈവരിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ സേവനങ്ങൾ…

പ്രാരംഭ ദശയിൽ തന്നെ അർബുദം തടയാം : ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

പ്രാരംഭ ദശയിൽ തന്നെ അർബുദം തടയാം : ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ഇതോടൊപ്പം കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു . പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള…

ക്രൈസ്തവ ന്യൂനപക്ഷ വിഷയം :കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്ക് നിവേദനം നൽകി

ക്രൈസ്തവ ന്യൂനപക്ഷ വിഷയം :കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്ക് നിവേദനം നൽകി   പത്തനംതിട്ട:ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ…

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരെ കോന്നി പബ്ലിക്ക് ലൈബ്രറി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സാഹിത്യവും, സിനിമയും , പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാനായിരുന്നു എം.ടി.യെന്ന് കോന്നി ഗവൺമെൻ്റ് ഹയർസെക്കൻ്ററിസ്കൂൾ ഹെഡ്മിസ്ട്രസ് എസ് എം ജമീലാബീവി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്.കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപകൻ എസ്.സുഭാഷ്, അദ്ധ്യാപിക ലതിബാലഗോപാൽ, ശ്രീലക്ഷ്മി.എ, കൃഷ്ണേന്തു…

27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി

  27 വർഷങ്ങൾക്ക് ശേഷം ഡല്‍ഹി പിടിച്ച് ബിജെപി കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ ബിജെപി സമീപിച്ചത് മൂലം രാജ്യ തലസ്ഥാനം 27 വർഷങ്ങൾക്ക് ശേഷം പിടിച്ചു . മോദി മാജിക് ആണ് വിജയത്തിന് പിന്നില്‍ എന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പോലും പറയുന്നു . ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ ഊന്നൽ നല്‍കാതെ മറ്റു സംസ്ഥാനത്തെ നേട്ടങ്ങള്‍ നിരത്തിയാണ് വോട്ടര്‍മാരെ സമീപിച്ചത് . ഡൽഹി പ്രചാരണത്തിൽ ബിജെപിയുടെ കൃത്യതയാര്‍ന്ന ഇടപെടലുകള്‍ ഉണ്ടായതോടെ വലിയ…

error: Content is protected !!