Input your search keywords and press Enter.

Local Bulletin

കോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്‍കാന്‍ എം എല്‍ എ യുടെ നിര്‍ദേശം

കോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്‍കാന്‍ എം എല്‍ എ യുടെ നിര്‍ദേശം       പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി. സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം എല്ലാദിവസവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കോന്നി താലൂക്…

കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

കോന്നി: കഴിഞ്ഞ ഓണത്തോട നുബന്ധമായി കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎൽഎയോ അദ്ദേഹത്തിൻറെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കരിയാട്ടം സംബന്ധിച്ച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത്. പഞ്ചായത്ത് ലൈസൻസ് എടുത്തിരുന്നോ? പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നൽകി? എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു?…

പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു

പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇ ചെലാന്‍ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുകകള്‍ അടച്ച് തുടര്‍ന്നുള്ള നിയമനടപടികളില്‍ നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ക്കായി ഇരുവകുപ്പുകളും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയിലുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈന്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുക. ജില്ലാ പോലീസ് ആസ്ഥാനത്ത് ഈ…

പത്തനംതിട്ട ജില്ല : പ്രത്യേക അറിയിപ്പുകള്‍ ( 06/09/2024 )

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന് പത്തനംതിട്ട ജില്ലാകളക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യഅതിഥിയാവും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം  ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംപി, എംഎല്‍.എ…

കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ: കളക്ടറേറ്റിൽ യോഗം ചേർന്നു

കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ: കളക്ടറേറ്റിൽ യോഗം ചേർന്നു കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാനപ്രകാരമാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ…

ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ

ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ പന്തളം : പന്തളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് ഓറഞ്ചും, മഞ്ഞയും നിറത്തിൽ വർണ്ണശോഭയോടെ നിറഞ്ഞുനിന്ന് ചെണ്ടുമല്ലിപ്പൂക്കൾ. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗര ശുചീകരണ തൊഴിലാളികൾ ആണ് നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിൽ പച്ചക്കറി – ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പന്തളം കൃഷിഭവന്റെ സഹായത്തോടെ ആണ് നഗരസഭ പന്തളത്ത് പുഷ്പവസന്തം തീർത്തിരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗമാണ് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി…

കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ വെള്ളക്കെട്ട്

കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ വെള്ളക്കെട്ട്   കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ മാങ്കുളം മുക്കിന് സമീപം വെള്ളക്കെട്ട് രൂക്ഷം . കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും ഈ വെള്ളകെട്ടു മൂലം ഏറെ ദുരിത യാത്രയാണ് സമ്മാനിക്കുന്നത് . റോഡു പണിയ്ക്ക് മുന്നേ ഓടകളുടെ അറ്റകുറ്റപണികള്‍ നടത്തി ഓട ഇല്ലാത്ത സ്ഥലത്ത് പകരം സംവിധാനം ഏര്‍പ്പെടുത്താതത് മൂലം ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും . വെള്ളക്കെട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടും…

കോന്നി പൂവൻപാറയില്‍ അജ്ഞാത വാഹനം ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു

കോന്നി പൂവൻപാറയില്‍ അജ്ഞാത വാഹനം ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു അമിത വേഗതയില്‍ എത്തിയ വാഹനം നിയന്ത്രണം വിട്ടു വീടിന്‍റെ രണ്ടു ഗേറ്റും ഇടിച്ചു തെറിപ്പിച്ചു . ഒരു ഗേറ്റ് ഏറെ ദൂരേക്ക് തെറിച്ചു പോയി . അമിത വേഗതയില്‍ വാഹനം വന്നിടിച്ചതിനാല്‍ ആണ് ഇരു ഗേറ്റും ഇളകി തെറിക്കാന്‍ കാരണം .രാത്രിയില്‍ നടന്ന സംഭവം രാവിലെ ആണ് വീട്ടുകാര്‍ കണ്ടത് . രാത്രിയില്‍ മഴ ആയതിനാല്‍ സംഭവം…

കോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )

കോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി ) കോന്നി : വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില്‍ പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി…

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹ പ്രയാണ സംഗമം നടന്നു

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹ പ്രയാണ സംഗമം നടന്നു കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും സ്നേഹ പ്രയാണ സംഗമവും നടത്തി.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക  കെ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ദേവലോകംഡയറക്ടർ അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായകെ ആര്‍ രാജലക്ഷ്മി,ആർ. കൈലാസ് എന്നിവരെ ആദരിച്ചു.സലിൽ വയലാത്തല, സൂസൻ തോമസ്, മറിയാമ്മ തോമസ്, കൊച്ചുമോൾ ബായി , അനു എന്നിവർ സംസാരിച്ചു.…

error: Content is protected !!