Input your search keywords and press Enter.

Local Bulletin

കോന്നിപഞ്ചായത്ത് കൃഷി ഭവന്‍റെ നേതൃത്വത്തിലുള്ള ഓണവിപണി : സെപ്റ്റംബർ 14 വരെ

  കോന്നി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍റെ നേതൃത്വത്തിലുള്ള 2024 സെപ്റ്റംബർ 14 വരെ കൃഷിഭവൻ അങ്കണത്തിൽ നടക്കുന്ന ഓണവിപണി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനി സാബു തോമസിന്റെ അധ്യക്ഷതയിൽ കോന്നി എം എല്‍ എ അഡ്വ. കെ. യു. ജിനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ജോയ്‌സ് എബ്രഹാം, തുളസി മോഹൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു…

ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18)

ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18) ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 11/09/2024 )

പരിണയം പദ്ധതി: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയപദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെണ്‍മക്കള്‍ക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ  സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍:…

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു കോന്നി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവാക്കി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് കോന്നിഗ്രാമപഞ്ചായത്ത് ജംഗഷനിൽനിർവ്വഹിച്ചു. 18 മിനിമാക്സ് ആണ് സ്ഥാപിച്ചത് . വൈസ്. പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്…

കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റി തീരുമാനങ്ങള്‍ ( 11/09/2024 )

  കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേര്‍ന്നു . പഞ്ചായത്ത് പ്രസി :അനി സാബു അധ്യക്ഷത വഹിച്ചു . വഴിയോരകച്ചവടം ടൌണ്‍ ഭാഗത്ത്‌ നിന്നും മാറ്റുന്നതിന് തീരുമാനം എടുത്തു . വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . വഴിയോര കച്ചവടം മൂലം ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കു കച്ചവടം നടക്കുന്നില്ല എന്ന് വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു . വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാത…

കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം…

എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് : അനുമോദിച്ചു

  മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് കരസ്ഥമാക്കിയ കോന്നി വകയാർ കമുകുംപള്ളിൽ ജോൺ ഷാജി ജിജി ഷാജി ദമ്പതികളുടെ മകൾ ജൂലിന മറിയം ഷാജിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്( മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരം)

ഇന്ന് രാവിലെ 8.30 മുതൽ 1.30 വരെ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ സൗജന്യമായി പ്രഷർ, ഷുഗർ, വിളർച്ച രോഗ നിർണയം എന്നിവ നടത്തുന്നതാണ്, സൗജന്യ യോഗ പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.…

കോന്നിയിൽ പ്രതിഷേധം ഇരമ്പി

  കോന്നിയിൽ പ്രതിഷേധം ഇരമ്പി; മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി കോന്നി : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക രാഷ്ട്രീയത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്‍റെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കുക വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതുവിപണിയിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ ആഹ്വാന പ്രകാരം കോന്നിയിൽ പ്രതിഷേധ തീപ്പന്തം എന്ന പേരിൽ കോന്നി മണ്ഡലം…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 10/09/2024 )

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം കേരള കളള്‌വ്യവസായതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകാരമുളള സ്ഥാപനങ്ങളിലെ എട്ടാംക്ലാസു മുതലുളള കുട്ടികള്‍ക്കാണ് നല്‍കുക . അപേക്ഷാ ഫോം തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി- ഒക്ടോബര്‍ 31. ഫോണ്‍ : 0469 2603074. തേക്ക് തടി ചില്ലറ വാങ്ങാം അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന സെപ്റ്റംബര്‍ 19 മുതല്‍. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി രണ്ട്…

error: Content is protected !!