Input your search keywords and press Enter.

Local Bulletin

സ്നേഹപൂർവ്വം ഗുരുകുലത്തിൽ : കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു

  കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഗുരുകുലത്തിൽ എന്ന പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മാത്യു കുളത്തിങ്കൽ ഓണകോടി സമ്മാനിച്ചു. ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, രാജീവ്…

തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി

തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അധ്യക്ഷയായി. തിരുവല്ല സബ് കലക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. കെ. സജീവ് കുമാര്‍,…

ബോണസ് ലഭിച്ചില്ല :കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ

ബോണസ് ലഭിച്ചില്ല :കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി . എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242 തൊഴിലാളികള്‍ ആണ് കല്ലേലി തോട്ടത്തില്‍ മാത്രം ജോലി നോക്കുന്നത് .…

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് : പോസ്റ്റർ പ്രകാശനം നടന്നു

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് : പോസ്റ്റർ പ്രകാശനം നടന്നു നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്സ് സെന്റർ, കല്ലേലി എന്നിവരുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയ് നിർവഹിച്ചു. പഞ്ചായത്ത്‌ പ്രതിനിധികൾ, ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/09/2024 )

തദ്ദേശ അദാലത്ത് സെപ്തംബര്‍ 10 ന്: ഓണ്‍ലൈനായി  (സെപ്തംബര്‍ 5) കൂടി പരാതി നല്‍കാം അതിവേഗ പരാതിപരിഹാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിലേക്ക് പൊതുജനത്തിന്  https://adalatapp.lsgkerala.gov.in/  വെബ്‌സൈറ്റ് വഴി പരാതികള്‍ നല്‍കാന്‍ അവസരം. സെപ്തംബര്‍ 10 ന് തദ്ദേശസ്വയംഭരണവും എക്സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍ രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അദാലത്ത്. അദാലത്ത്ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍…

ധീരം-സ്വയം പ്രതിരോധ പരിശീലനം;കലാജാഥ അരങ്ങേറി

ധീരം-സ്വയം പ്രതിരോധ പരിശീലനം;കലാജാഥ അരങ്ങേറി സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും അതിലൂടെ സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) സംയോജിച്ച് ധീരം സ്വയംപ്രതിരോധ പരിശീലനം മൂന്ന് ഘട്ടങ്ങളിലായി സംഘടിച്ചുവരുന്നു. മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ആദ്യഘട്ട പരിശീലനവും ജില്ലാതല പരിശീലകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും പൂര്‍ത്തിയായി. മൂന്നാം ഘട്ടം പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു. ജില്ലയിലെ മോഡല്‍…

കോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതല യോഗം ചേര്‍ന്നു

കോന്നി മണ്ഡലം : പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതല യോഗം ചേര്‍ന്നു കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ -വനം ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചു. അരുവാപുലം കലഞ്ഞൂർ…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 03/09/2024 )

സൈക്കോളജി അപ്രെന്റിസ് നിയമനം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സൈക്കോളജി അപ്രെന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ ഇലന്തൂര്‍ സര്‍ക്കാര്‍ കോളജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇ-മെയില്‍ മുഖേനയോ കോളജില്‍ നേരിട്ടോ സെപ്റ്റംബര്‍ ഏഴിനകം സമര്‍പ്പിക്കണം. ഫോണ്‍ : 9446334740. വെബ്‌സൈറ്റ് : https://gcelanthoor.ac.in/, ഇ-മെയില്‍ : govtcollegeelanthoor@gmail.com ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം…

കല്ലേലിയില്‍ കോൺഗ്രസ്‌ സേവാദൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  കോന്നി: കോൺഗ്രസ്‌ സേവാദൾ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി കല്ലേലിത്തോട്ടം ഹരിസൺ മലയാളം പ്ലാൻ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. Dr. ശശി പി. Dr. ദിവ്യ എൻ. Dr.ഇബ്രാഹിം. Dr. മാളവിക എസ് കുറുപ്പ്, Dr. അനില ആസാദ്, Dr. മാത്യു തോമസ്,…

പത്തനംതിട്ട :ജില്ലാ അറിയിപ്പുകള്‍ ( 02/09/2024 )

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം  സര്‍വ്വീസ് പുനരാരംഭിച്ചു കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്നലെ (സെപ്റ്റംബര്‍ 2)  മുതല്‍ സര്‍വീസ്…

error: Content is protected !!