Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ്‌ 5 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ല : മലയോര യാത്ര , കുട്ട വഞ്ചി സവാരി,ബോട്ടിംഗ്, ട്രക്കിംഗ്,തൊഴിലുറപ്പ് ജോലികള്‍ എന്നിവ ആഗസ്റ്റ്‌ 5 വരെ നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മുന്നിറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 29/07/2024 )

സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ നടും ജൂലൈ 28 ലോകപ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍ഡിആര്‍എഫ് എന്നീ വകുപ്പുകള്‍ സംയുക്തമായി 30, 31 തീയതികളില്‍ 250 ഓളം വൃക്ഷതൈകള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വെച്ചുപിടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 30 ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.…

കോന്നിയില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നു : അപേക്ഷ ക്ഷണിച്ചു

കോന്നിയില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നു : അപേക്ഷ ക്ഷണിച്ചു കോന്നി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 2024 ആഗസ്റ്റ് 17 ചിങ്ങം 1 ക൪ഷകദിനമായി ആചരിക്കും . കോന്നി ഗ്രാമപഞ്ചായത്തിലെ ചുവടെ ചേർത്തിട്ടുള്ള വിവിധ വിഭാഗങ്ങളിലെ കർഷകരെ ആദരിക്കുവാൻ തീരുമാനിച്ചു എന്ന് പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്‌ അറിയിച്ചു (1) മികച്ച ജൈവക൪ഷകൻ (2) മികച്ച വനിത ക൪ഷക (3) വിദ്യാർത്ഥി ക൪ഷകൻ / ക൪ഷക (4) മുതിർന്ന കർഷകൻ/…

കല്ലേലി കാവിൽ കർക്കടക വാവ് : 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം

കല്ലേലി കാവിൽ കർക്കടക വാവ് : 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം കോന്നി :999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം , പര്‍ണ്ണശാല പൂജ, വാവൂട്ട് എന്നിവ 2024 ആഗസ്റ്റ്…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 27/07/2024 )

കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 29 ന് കുളനട വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച കെട്ടിടം  ജൂലൈ 29 ന് രാവിലെ 11.30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും. .ആരോഗ്യ വനിതാ കുടുംബക്ഷേമ വകുപ്പ് മന്ത്രി  വീണാജോര്‍ജ്ജ്  അധ്യക്ഷത  വഹിക്കുന്ന ചടങ്ങില്‍. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍…

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 28/07/2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 27/07/2024: കോഴിക്കോട്,വയനാട്, കണ്ണൂർ,…

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്   കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.ആകെ…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 26/07/2024 )

പി ആര്‍ ഡി പ്രിസം പരീക്ഷ  ജൂലൈ   29 ന് പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് ഹാള്‍ പരീക്ഷ കേന്ദ്രം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  വാര്‍ത്താധിഷ്ഠിത പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ  ജൂലൈ 29ന് ജില്ലാടിസ്ഥാനത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. പത്തനംതിട്ട ജില്ലാതല പരീക്ഷ ജില്ലാ പഞ്ചായത്ത് ഹാളില്‍ ആയിരിക്കും.പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org യില്‍ നിന്ന് ഹാള്‍ടിക്കറ്റ്…

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക. കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര…

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ വെച്ചു 59 കുടിവെള്ള സാമ്പിളുകള്‍സൗജന്യമായി പരിശോധിച്ചതായി ഫുഡ്‌ സേഫ്റ്റി ഓഫീസ് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം നാളെ ലഭ്യമാകും . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ സൗജന്യമായി ലഭിച്ചത് . ആദ്യമായാണ്‌ കോന്നിയില്‍ ഇത്തരം സേവനം ലഭ്യമായത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ മുതല്‍ തുടങ്ങിയ…

error: Content is protected !!