ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ…
ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് Congress member President by drawing lots in Chittar Panchayath കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ…
ഓമല്ലൂര്‍: പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ്…
കൊടുമൺ: മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ പ്രതിഷേധിച്ചു കൊടുമൺ പഞ്ചായത്തിൽ ഇന്നു വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു ആണ് ആരോപണം .…
വാഹന ലേലം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161. ഗസ്റ്റ് ലക്ചറര്‍ ഒഴിവ് വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്…
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി കോന്നി: തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി…
ജില്ലാ നിയമസേവന അതോറിറ്റി അദാലത്തില്‍ 13229 കേസുകള്‍ തീര്‍പ്പാക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍റ്റിഒ, രജിസ്ട്രേഷന്‍ ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി 6.4 കോടി രൂപ…
കോന്നി: കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി കവറില്‍ ഇട്ട ലഹരി ഉപയോഗിച്ച് കൊണ്ട് മണിക്കൂറുകള്‍ റോഡില്‍ ഇരുന്നിട്ടും അധികാരികള്‍ എത്തി നടപടി സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അരുവാപ്പുലം സൊസൈറ്റിയ്ക്കും പമ്പ ഫാക്റ്ററി പടിയ്ക്കും ഇടയില്‍ ജനങ്ങള്‍ അധിവസിക്കുന്ന റോഡു അരുകില്‍ ഇരുന്നാണ് അന്യ സംസ്ഥാന തൊഴിലാളി പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത്. സ്ത്രീകളും കുട്ടികളും ഭയന്ന് വിറച്ചാണ് ഇതുവഴി കടന്നു പോയത്. രാവിലെ എട്ടരയോടെ ആണ് ജാര്‍ഘണ്ട് നിവാസിയായ…
കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി സഹായം തേടുന്നു : ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദു:ഖകരമായ അവസ്ഥയില്‍ കഷ്ടപെടുന്ന കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നമുക്ക് സഹായിക്കാം.കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 മഠത്തില്‍ക്കാവ് വാസ്തുഭം വീട്ടില്‍ റ്റി. സുരേഷ്‌കുമാര്‍ (51) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തിരമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 50 ലക്ഷം രൂപ ചെലവ്പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നമുക്ക് ഒരുമിക്കേണ്ടതായിട്ടുണ്ട്. ജീവിതത്തില്‍…
പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികൾ പത്തനംതിട്ട: പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികളായി സണ്ണി മാർക്കോസ് ( പ്രസിഡൻ്റ് ) , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ് പ്രസിഡൻ്റ് ) , സലിം പി. ചാക്കോ ( സെക്രട്ടറി ) , പി. സക്കീർശാന്തി ( ജോയിൻ്റ് സെക്രട്ടറി ) , അഡ്വ പി.സി.ഹരി ( ട്രഷറാർ ) എന്നിവരടങ്ങുന്ന 15 അംഗ എക്സിക്യൂട്ടിവിനെ തെരഞ്ഞെടുത്തു…