Input your search keywords and press Enter.

Local Bulletin

ജനങ്ങളുടെ ഏക പ്രതീക്ഷ നരേന്ദ്രമോദി സർക്കാരില്‍ : അഡ്വ വി എ സൂരജ്

  പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്രവികസനം സാധ്യമാകുക എൻ ഡി എ ജനപ്രതിനിധിയുടെ മാത്രമെന്ന് ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ്.15 വര്‍ഷം പത്തനംതിട്ടയുടെ എം പി യായിരുന്ന ആന്റോ ആന്റണിയും ഇടതു എം എൽ എ മാരും ഭരണകാര്യത്തിൽ തികഞ്ഞ പരാജയമാണ് . എം പി യുടെ വികസനം വെയ്റ്റിങ്ങ് ഷെഡുകളിലും ഹൈമാസ്സ്‌ ലൈറ്റുകളിലും ഒതുങ്ങിയ കാഴ്ചയാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷം…

ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/04/2024 )

  ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/04/2024 ) ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി;മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 14,29,700 : 20,929 വോട്ടര്‍മാര്‍ വര്‍ധിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 14,29,700 വോട്ടര്‍മാര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരായ 10,51,124 പേര്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 3,78,576 വോട്ടര്‍മാര്‍കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആയി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍…

പത്തനംതിട്ട ലോക സഭ തെരഞ്ഞെടുപ്പ് : പ്രധാന അറിയിപ്പുകള്‍ ( 05/04/2024 )

പത്തനംതിട്ട ലോക സഭ തെരഞ്ഞെടുപ്പ് : പ്രധാന അറിയിപ്പുകള്‍ ( 05/04/2024 ) പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു 2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ്…

പത്തനംതിട്ട ലോക സഭ : പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു

  2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 6 ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍…

പത്തനംതിട്ട : 17 നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു; ഏഴെണ്ണം തള്ളി : ഇനി എട്ട് സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട : 17 നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു; ഏഴെണ്ണം തള്ളി : ഇനി എട്ട് സ്ഥാനാര്‍ഥികള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അംഗീകരിച്ചു. എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി എന്നിവരുടെ നാല് സെറ്റ് പത്രികകളും സ്വീകരിച്ചു. എല്‍ഡിഎഫിന്റെ ഡമ്മി…

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ /ഡിപ്പോ വാച്ചര്‍ (കാറ്റഗറി നം. 408/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ എന്‍സിഎ എം (കാറ്റഗറി നം. 702/2021), എന്‍സിഎ എല്‍ സി /എഎല്‍ (കാറ്റഗറി നം. 703/2021), എന്‍സിഎ…

ഡിജിറ്റല്‍ സര്‍വെ -പ്രമാടം വില്ലേജ് വിജ്ഞാപനം

കോന്നി താലൂക്ക്  പ്രമാടം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന  പ്രദേശങ്ങളിലെ  ഡിജിറ്റല്‍ സര്‍വെ, കേരള സര്‍വെയും  അതിരടയാളവും ആക്ട് 9 (2) പ്രകാരം  പൂര്‍ത്തിയായി. സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പ്രമാടം ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും  (പന്നിക്കണ്ടം ജംഗ്ഷന്‍, ഇളകൊളളൂര്‍, പ്രമാടം) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.   ഭൂഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച്  ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍  അടൂര്‍ റീസര്‍വെ സൂപ്രണ്ടിന്  ഫോറം നമ്പര്‍ 160 ല്‍ നേരിട്ടോ എന്റെ…

തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്

    ആറന്മുള:എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്. ജന മനസിൽ ഇടം നേടി തോമസ് ഐസക്കിന്‍റെ ആറന്മുള മണ്ഡല പൊതുപര്യടനം. എത്തിയ എല്ലാ കേന്ദ്രങ്ങളിലും വലിയ സ്വീകാര്യത നേടിയാണ് പര്യടനം അവസാനിച്ചത്. രാവിലെ 7.30ന് വള്ളംകുളം വൈഎംഎയിൽ ആരംഭിച്ച പര്യടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ഏബ്രഹാം തോമസ് അധ്യക്ഷനായി സി പി ഐ എം ജില്ലാ…

എലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതവേണം

എലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതവേണം എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. എലി, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, നിര്‍മാണതൊഴിലാളികള്‍, മലിനമായ മണ്ണുമായും…

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 )

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 ) അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

error: Content is protected !!