Input your search keywords and press Enter.

Local Bulletin

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ഉയർത്തെഴുനേൽപ്പിന്‍റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച്  കോൺഗ്രസ്സ്  കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ…

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (01/04/2024 )

  അസന്നിഹിത വോട്ടര്‍മാരുടെ 12 ഡി അപേക്ഷ: അവസാന തീയതി ഏപ്രില്‍ : 1 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള 12 ഡി അപേക്ഷകള്‍ തിരികെ ലഭിക്കേണ്ട അവസാന തീയതി  (ഏപ്രില്‍ 1). അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന അപേക്ഷകള്‍ വിതരണം ചെയ്തിരുന്നു. ഈ പൂരിപ്പിച്ച അപേക്ഷകള്‍…

ലോക സഭ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ ഇന്ന് (31)

  പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ ഇന്ന് (31) രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി ഇന്നു മുതൽ സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍ ഓർഡർ സോഫ്റ്റ്വെയർ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടൻ തന്നെ അതത് ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാർക്ക് ഓർഡർ നൽകിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികൾ ഓർഡർ സോഫ്റ്റ്വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്…

കോന്നിയില്‍ രാത്രി എട്ടു മണിമുതല്‍ കനത്ത വേനല്‍ മഴ

  രാത്രി എട്ടു മണിമുതല്‍ കോന്നിയില്‍ കനത്ത വേനല്‍ മഴ ലഭിച്ചു . മലയോര മേഖലയില്‍ ചൂടിനു ആശ്വാസം പകര്‍ന്നു . ഇന്ന് വൈകിട്ട് പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു . കോന്നി മേഖലയില്‍ എമ്പാടും സാമാന്യം പരക്കെ മഴ ലഭിച്ചു . കാര്‍ഷിക മേഖലയുടെ ഉണര്‍വിനും വേനല്‍ ചൂടിനും ആശ്വാസം പകരുന്നത് ആണ് ഈ മഴ…

പത്തനംതിട്ട :  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട പാര്‍ലമെന്‍റ്മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്ജ് പാര്‍ലമെന്‍റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മാരായ മാത്യു റ്റി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കണ്ണങ്കര അബാന്‍ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/03/2024 )

റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്സി /എസ്റ്റി) (കാറ്റഗറി നം. 734/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (വിമുക്ത ഭടന്മാര്‍ മാത്രം) (എന്‍സിഎ…

പത്തനംതിട്ട ജില്ലയില്‍ വീണ്ടും വേനല്‍ മഴയ്ക്ക് സാധ്യത

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് വൈകിട്ട് പത്തനംതിട്ട ജില്ലയുടെ പല ഭാഗത്തും മഴ പെയ്തു .…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 28/03/2024 )

  പത്തനംതിട്ടയില്‍ ആദ്യദിനത്തില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല ലോക്സഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസമായമാര്‍ച്ച് 28 ന് സ്ഥാനാര്‍ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം.ഒരു…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/03/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/03/2024 ) നാമനിര്‍ദേശ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28 മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട്…

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി കലഞ്ഞൂരില്‍

  ആർ എസ് എസ് കലഞ്ഞൂർ ഖണ്ഡ് സംഘചാലക് ചേന്നായത്ത് ആർ ശശിധരൻ അവർകളെ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വസതിയിൽ സന്ദർശിച്ചപ്പോൾ. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു, ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജനറൽ സെക്രട്ടറി അനിൽ അമ്പാടി, ഗ്രാമപഞ്ചായത്ത്‌ അംഗം സതീഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു…

error: Content is protected !!