Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു

  വേനല്‍ക്കാലമായിട്ടും ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു.   നാല് തരം വൈറസുകള്‍ ഡെങ്കിപ്പനി പരത്തുന്നുണ്ട്. ഒരു തവണ രോഗം വന്നവര്‍ക്ക് രണ്ടാം തവണ മറ്റൊരു വൈറസണ് രോഗം പകര്‍ത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും കാരണമായേക്കാം. ഫ്രിഡ്ജ് ഒന്നു നോക്കണേ വീട്ടിലെ…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 19/03/2024 )

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം   ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.…

ലോക സഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ( 19/03/2024)

തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്;രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ…

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല: കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍:മാര്‍ച്ച് 23 മുതല്‍ 30 വരെ

  പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ മാര്‍ച്ച് 23 മുതല്‍ 30 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം. കാറ്റഗറി ഒന്ന് – രെജി. നം 124926 – 175830 – മാര്‍ച്ച് 23 കാറ്റഗറി നാല് – രെജി. നം 164143 – 167329 – മാര്‍ച്ച് 23 കാറ്റഗറി രണ്ട്…

കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി

  പത്തനംതിട്ട : കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്‍റെ പരിധിയിൽ ഉള്ള ഇടവകളിലെ വികാരിമാർ നോമ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി . റവ ഡോ ജോർജ് മാത്യു വചന പ്രഘോഷണം നടത്തി. വിവിധ ഇടവകളിലെ അംഗങ്ങൾ താവളപ്പാറ ചിൽഡ്രൻസ് ഹോമിലേ അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു ഫാദർ സിനോയ്, റവ.ജോമോൻ റവ. രാജീവ് ഡാനിയേൽ, റവ.…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ: ഇൻറർവ്യൂ മാറ്റിവെച്ചു

 നാഷണൽ ആയുഷ് മിഷൻ  പത്തനംതിട്ട ജില്ലയിൽ 19/ 03/ 2024 ,20/ 03 / 2024 എന്നീ തീയതികളിൽ നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ, 22/ 03/ 2024  ൽ നടത്താനിരുന്ന ഹോമിയോപ്പതി മെഡിക്കൽ  ഓഫീസർ ഇന്റർവ്യൂ എന്നിവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നു  ഇനി ഒരറിയിപ്പു ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു . പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.  www.nam.kerala.gov.in…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/03/2024 )

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലാ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂം ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും  കളക്ടറുമായ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോള്‍ ഫ്രീ നമ്പരിലും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറൂം…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/03/2024 )

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി. ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. ഇന്ന്…

ഹരിതപ്രോട്ടോകോള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണം: ഡപ്യൂട്ടി സ്പീക്കര്‍

  സ്ഥാപനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പ്രോട്ടോകോളില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഹരിതകേരളമിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ജി രാജേന്ദ്രന്‍ വിഷയാവതരണം നടത്തി. പ്രവര്‍ത്തനമികവിന്റെ…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232. അപേക്ഷ ക്ഷണിച്ചു ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി  മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍,…

error: Content is protected !!