നിര്‍മാണം 44 ലക്ഷം രൂപ ഉപയോഗിച്ച് അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് റൂം, ഡോക്യുമെന്റ് റൂം, വെയിറ്റിംഗ് ഏരിയ, ക്ലീനിംഗ് റൂം, ടോയ്ലറ്റ് എന്നിവയാണുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഴുവനായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നത്. ചടങ്ങില്‍ കൊടുമണ്‍…
ടെന്‍ഡര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2024-25 കാലയളവില്‍ കമ്പ്യൂട്ടര്‍ പ്രിന്റിംഗ് ആന്‍ഡ് സര്‍വീസിംഗ്, ഓക്സിജന്‍ സിലിണ്ടര്‍ റീഫിലിംഗ്, ഡെന്റല്‍ ഉപകരണങ്ങള്‍, എക്സറേ ഫിലിം, സിടി ഫിലിം, ഇസിജി പേപ്പര്‍, ക്ലീനിംഗ് സോല്യൂഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23. ഫോണ്‍ : 9497713258 നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.…
ക്ഷേമനിധിയിൽ 60 വയസ്സ് കഴിഞ്ഞ ആളുകൾക്കും അംഗങ്ങൾ ആകാൻ അവസരം ഒരുക്കുകയും ക്ഷേമ നിധിയിൽ ചേരാൻ അപേക്ഷിക്കുന്ന ആളുകൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രവാസി ലീഗ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്. ടി.എം.ഹമീദ് ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തു മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ…
ലോഗോ ക്ഷണിക്കുന്നു ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം sveeppathanamthitta@gmail.com എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും…
കോന്നി ആനക്കൂട് ഭാഗത്തുനിന്നും വന്ന എക്കോ സ്പോർട്ട് കാറും ഇതിന് പിന്നാലെ എത്തിയ ഒമിനി വാനും ആദ്യം അപകടത്തിൽപ്പടുകയും നിയന്ത്രണം വിട്ട ഒമിനി വാൻ കോന്നി ടൗൺ ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .കോന്നി മിനി സിവില്‍ സ്റ്റേഷന് സമീപമാണ് സംഭവം . ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിനും വാനിനും ഇടയിലായിരുന്നു തമിഴ്നാട് സ്വദേശിയും വർഷങ്ങളായി കോന്നിയില്‍ കോൺട്രാക്ട് പണിയും ചെയ്യുന്ന സേവ്യര്‍ . തലയ്ക്ക്…
സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത് വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം…
കെ എസ് ആര്‍ ടി സി യെ അതിജീവനത്തിന്റെ പാതകളില്‍ എത്തിച്ചതിന്റെ പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സര്‍വീസ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. കെ എസ് ആര്‍ ടി സി യുടെ…
കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകൾക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽ എ അറിയിച്ചു. ഏനാധിമംഗലം പഞ്ചായത്തിലെ മണ്ണാറ്റൂർ കിൻഫ്ര റോഡ് 7ലക്ഷം , വള്ളിക്കോട് പഞ്ചായത്തിലെ നെടിയകാലാപ്പടി- ഗുരുമന്ദിരം പടി റോഡ് 4 ലക്ഷം, മൈലപ്ര പഞ്ചായത്തിലെ കൈരളിപുരം- പേഴുംകാട് റോഡ്( കുറുപ്പ് മെമ്മോറിയൽ റോഡ്) 10 ലക്ഷം, അരുവാപ്പുലം പഞ്ചായത്തിലെ താമരപള്ളിൽ- നന്തിയാട്ട് റോഡ്…
നെല്ലിമുകള്‍ – തെങ്ങമം റോഡിന് ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് പാതകളില്‍ ഒന്നായ നെല്ലിമുകള്‍ തെങ്ങമം റോഡിന് പത്ത് കോടി 20 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നെല്ലിമുകള്‍ ജംഗ്ഷന്‍ മുതല്‍ തെങ്ങമം, കൊല്ലായിക്കല്‍ പാലം ഭാഗത്തിനുശേഷമുള്ള വെള്ളച്ചിറ വരെയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ എട്ടര കിലോമീറ്റര്‍ റോഡ് ഭാഗം ഇതില്‍…
കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരികയായിരുന്നു എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.…