Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/01/2024 )

അപേക്ഷ ക്ഷണിച്ചു എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) കോഴ്‌സിലേക്ക് പ്ലസ് ടു (കൊമേഴ്‌സ്)/ബി കോം/എച്ച് ഡി സി/ജെ ഡി സി യോഗ്യതയുള്ളവര്‍ക്കും ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് എസ്എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ്…

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 20/01/2024 )

  2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിന്‍റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം യുവധാര ക്ലബ്ബ് 8 മണി മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ 2 ബെസ്റ്റ് കൊമേഡിയൻ അനീഷ് കാവിൽ നയിക്കുന്ന കലാരംഗ് അവതരിപ്പിക്കുന്ന കിടിലൻ…

കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭാരവാഹികള്‍

  കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ചെയര്‍മാനായി സി പി ഇടുക്കുള ,വൈസ് ചെയര്‍മാനായി അഡ്വ സി വി ശാന്തകുമാറും ചുമതല ഏറ്റു. സഹകരണ സംഘത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ഇരുവരും ചുമതല ഏറ്റെടുത്തു…

കോന്നി ഫെസ്റ്റിന് ദീപം തെളിഞ്ഞു : ജനുവരി 28 വരെ ജന പ്രവാഹം

  കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് ദീപം തെളിഞ്ഞു . കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത് .എം പി അടൂര്‍ പ്രകാശ് ഭദ്ര ദീപം തെളിയിച്ചു . വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/01/2024 )

രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍  എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത്…

ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് യാത്ര അയപ്പ് നല്കി

  ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് കോന്നിയിൽ ആര്‍ എസ് പി ടൗൺ കമ്മറ്റിയും,ഐക്യ കർഷക സംഘവും സംയുക്തമായി യാത്ര അയപ്പ് നല്കി ആര്‍ വൈ എഫ്ഫ് ജനുവരി 19 മുതൽ 29വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡിൽ പങ്കെടുക്കുന്ന .രാജി ദിനേശിനും(RYF ജില്ലാ പ്രസിഡന്റ്)സ.ദേവദർശനുംആര്‍ എസ് പികോന്നി ടൗൺ കമ്മറ്റി ഒരുക്കിയ യാത്ര അയപ്പ് സമ്മേളനം ടൗൺ കമ്മറ്റി സെക്രട്ടറി ഡാനിയേൽ…

മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് : എല്‍ ഡി എഫ് വിജയിച്ചു

മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് : എല്‍ ഡി എഫ് വിജയിച്ചു മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ് എൽഡിഎഫ് പാനൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. എൻ കെ ജയപ്രകാശ്,അനിൽകുമാർ ഇളംപ്ലാക്കൽ, ബാലമുരളി, , വി കെ പുരുഷോത്തമൻ ,കെ എ പ്രസാദ്, സോബി ജോൺ, പി എസ് ഗോപാലകൃഷ്ണപിള്ള, ടി ടി ബിജു, ബീനാ അനിൽ ,ശശികല ഷൈൻ, ശ്രീലത മനോജ് എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. സഹകരണ ബാങ്കിൽ ചേർന്ന…

കൊടുമണ്‍ റൈസ് മില്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു

  കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേള്‍ഡ് ബാങ്കില്‍ നിന്നും ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ…

കോന്നിയിലും തണുപ്പ് കൂടുന്നു : കാലാവസ്ഥാ വ്യതിയാനം

  ഡിസംബര്‍ മാസം ഇക്കുറി തണുപ്പ് ഇല്ലായിരുന്നു. എന്നാല്‍ ജനുവരി പത്തു മുതല്‍ തണുപ്പ് തുടങ്ങി .മകരത്തില്‍ മഞ്ഞു പെയ്യും എന്ന് പഴമയുടെ വാക്ക് ഉണ്ട് . വെളുപ്പിനെ കടുത്ത തണുപ്പും പകല്‍ കടുത്ത ചൂടും തുടങ്ങിയതോടെ വേനല്‍ക്കാല രോഗങ്ങള്‍ ഉടലെടുത്തു . ജലാശയങ്ങള്‍ വറ്റിത്തുടങ്ങി . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനം മുതല്‍ കല്ലേലി  വരെയുള്ള കാട്ടരുവികള്‍ വറ്റിതുടങ്ങി . ഇക്കുറി കടുത്ത ജലക്ഷാമം നേരിടും എന്നാണ്…

മൈലപ്രായില്‍ യൂത്ത് കോൺഗ്രസിന്‍റെ സമര ജ്വാല നടന്നു

  മൈലപ്രാ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമര ജ്വാല നടത്തി . മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്-പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി ഉദ്ഘാടനം…

error: Content is protected !!