Input your search keywords and press Enter.

Local Bulletin

കോന്നി കേന്ദ്രീയവിദ്യാലയം റോഡ് നിര്‍മാണം :കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ല

  കേന്ദ്രീയവിദ്യാലയം ആവശ്യപ്പെട്ടാല്‍ കൃഷിവകുപ്പ് അനുമതി ലഭ്യമാക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും ലഭിച്ചാലുടന്‍ പരിഗണിക്കണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചത് അനുസരിച്ച് കേന്ദ്രീയവിദ്യാലയത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. രാക്ഷസന്‍പാറ റവന്യു…

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം…

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം . താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ അടൂര്‍ – 1314043 – അടൂര്‍ നഗരസഭ – അഞ്ച് – അടൂര്‍ – പട്ടികജാതി തിരുവല്ല – 1313137 – നിരണം – രണ്ട്…

കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം : ഡ്രൈവര്‍ക്ക് പരിക്ക്

  കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം. ഡ്രൈവര്‍ കുമ്മണ്ണൂർ പുഷ്പ വിലാസത്തില്‍ പുഷ്പകുമാറിന് പരിക്ക് പറ്റി . ഇന്ന് രാവിലെയാണ് സി എഫ് ആര്‍ ഡി വളപ്പില്‍ കൂട്ടമായി പന്നി എത്തിയത് . വീട്ടില്‍ നിന്നും സി എഫ് ആര്‍ ഡി ഓഫീസിലേക്ക് വന്ന പുഷ്പകുമാര്‍ ബൈക്ക് വെച്ചിട്ട് ഓഫീസിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുന്നിലൂടെ പാഞ്ഞു പോയ പന്നിക്കൂട്ടത്തെ നോക്കി നിന്നപ്പോള്‍ പിന്നിലൂടെ മറ്റൊരു…

കോന്നി ഹിന്ദുമത സമ്മേളനം തുടങ്ങി

      കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിലെ 16ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുവിനെയും, അയ്യൻകാളിയെയും പോലുള്ള കേരളത്തിലെ സമൂഹ്യ പരിഷ്​കർത്താക്കൾ വിജ്ഞാനത്തിന്‍റെ വിതരണരീതിയുടെ നീതിക്കുവേണ്ടി ആണ്​ പരിശ്രമിച്ചത്. രാജഭരണ കാലത്ത്​…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2024 )

75-ാമത് റിപ്പബ്ലിക് ദിനാഘോഷം (26) :ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ (26) രാവിലെ ഒന്‍പതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ആരോഗ്യ വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരേഡിനുള്ള തയാറെടുപ്പുകള്‍ രാവിലെ 8.45 ന് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പോലീസ് മേധാവിയും…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/01/2024 )

അര്‍ഹതയുള്ളവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന  സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ്  മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്.  നവകേരളസദസ്സിലും…

ഭിന്നശേഷിക്കാരന്‍റെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.കേന്ദ്ര സർക്കാർ, സാമൂഹ്യ നീതി വകുപ്പ്, കോഴിക്കോട് കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ. മുതുകാട് സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍(77) ആണ് മരിച്ചത്..15 ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നുകാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കി.പെരുവണ്ണാമൂഴി പോലീസിനും കത്ത്…

ബി ജെ പി നേതാക്കൾ ‘ഹരിതാശ്രമം’ സന്ദർശിച്ചു

  പന്തളം : ബി ജെ പി കേരള ഘടകത്തിന്‍റെ സംഘടനാ ചുമതലയുള്ള ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുഭാഷ് കണ്ണോത്തിന്‍റെ  ( കണ്ണൂർ ) നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന – ജില്ലാ നേതാക്കൾ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലവും സ്ഥാപകൻ ജിതേഷ്ജിയെയും സന്ദർശിച്ചു . എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്നതിനു വേദിയായി ശ്രീ മന്നത്ത് പദ്മനാഭൻ തെരഞ്ഞെടുത്ത…

പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും ജനുവരി 26 ന്

  എസ് എന്‍ ഡി പി യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ഗുരുക്ഷേത്രത്തിലെ 4 – മത് പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും ജനുവരി 26 – വെള്ളിയാഴ്ച ശാഖാങ്കണത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . രാവിലെ 5.30 ന് നടതുറക്കൽ . ഉഷ:പൂജ,ഗുരുപൂജ 6.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം 9.30 am ന് പൊതുസമ്മേളനം. എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.…

error: Content is protected !!