ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ’”…
സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു. ” അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി…
പക്ഷിപ്പനി പ്രതിരോധം: പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കർഷകരും…
കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക…
മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൈകിട്ട് അഞ്ചു മണിയോടെ ആണ് നട തുറന്നത് . നട തുറന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെയാണ് മിഥുനം ഒന്ന്. നാളെ മുതൽ പതിവ് പൂജകൾ നടക്കും.…
കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് കേരളത്തിന് വേണ്ടി മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത് കനത്ത ഹൃദയവേദനയോടെയാണ്. ദുരന്തത്തിന്റെ ദുഃഖവും നടുക്കവും വിട്ടുമാറാത്ത ബന്ധുമിത്രാദികൾ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഏവരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. നമ്മുടെ നാട് ഒറ്റക്കെട്ടായി ദുഃഖത്തിൽ പങ്കുചേരുകയാണ്.…
ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ…
കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു കുവൈറ്റ് ലേബർ ക്യാമ്പ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക, ഏഴുപേരുടെ നില ഗുരുതരം. കുവൈറ്റ്സിറ്റി: കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്. കുവൈറ്റിലെ നോർക്ക ഹെൽപ് ഡെസ്‌ക്കാണ് 24 മലയാളികൾ മരിച്ചതായുള്ള…
കുവൈറ്റ് തീപിടിത്തം:തിരിച്ചറിയാൻ ഡിഎൻഎ പരിശോധന കുവൈറ്റിലെ ആറു നില കെട്ടിടത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരണപെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത് . മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.ഇതിനു ശേഷമാകും നാട്ടില്‍ എത്തിക്കുക . ചികിൽസയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.കുവൈറ്റിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. പത്തനംതിട്ട തിരുവല്ല…
കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ്രീ സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം…