Input your search keywords and press Enter.

National Bulletin

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ അദാലത്ത്: ജൂലായ് 10 ന്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ അദാലത്ത്: ജൂലായ് 10 ന് 2024 ജൂലായ് 10 ന് കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM മുതൽ നടത്തും. പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റു വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ (UAN) പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഓ നമ്പർ, മൊബൈൽ നമ്പർ ആധാർ നമ്പർ, ഇ-മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30/06/2024…

സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി

പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ   അന്താരാഷ്ട്ര   യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ  ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ…

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ട് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത് പ്രവർത്തന സജ്ജമായി. മികവുറ്റതും നൂതനവുമായ തൊഴിൽ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി…

വിഷമദ്യദുരന്തത്തിൽ മരണം 13: കളക്ടറെ സ്ഥലംമാറ്റി,എസ്.പിക്ക് സസ്പെൻഷൻ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13. നാല്പതോളം പേര്‍ ചികിത്സയിലുണ്ട്. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്തു. ഡി.എസ്.പിമാരായ തമിഴ്‌ശെല്‍വനേയും മനോജിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. വിഷമദ്യം…

മൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു

മൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു മൻ കി ബാത്തിലൂടെ രാജ്യ നിർമാണത്തിന് സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നൽകുന്നു എന്ന രീതിയിൽ മൻ കി ബാത്തിന്റെ…

ഐ.എൻ.എസ്. ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്: ജാഗ്രത പാലിക്കണം:ദക്ഷിണ നാവിക കമാൻഡ്

ഐ.എൻ.എസ്. ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്: ജാഗ്രത പാലിക്കണം:ദക്ഷിണ നാവിക കമാൻഡ് ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജൂലൈ 1, 5, 8, 12, 15, 19, 22, 26, 29, ആഗസ്റ്റ് 2, 5, 9, 12, 16, 19, 23, 26, 30, സെപ്റ്റംബർ 2, 6, 9, 13, 16, 20, 23, 27, 30 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവരും നാവികരും ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ…

കുവൈറ്റ് തീപിടിത്തം: കുവൈറ്റ് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു

കുവൈറ്റിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ (ഏകദേശം 5000 ദിനാർ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു.എന്നാൽ…

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും: ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും:ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.രാഹുല്‍ ഒഴിയുന്ന വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്.…

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. 15 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിരവധി യാത്രികര്‍ക്ക് പരിക്ക് ഉണ്ട്. ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്.…

കേരളത്തിലേക്ക് ലഹരിക്കടത്ത്:18 കാരിയായ “ബംഗാൾ ബീവി”യും സുഹൃത്തും പിടിയിൽ

കേരളത്തിലേക്ക് ലഹരിക്കടത്ത്:18 കാരിയായ ” ബംഗാൾ ബീവി”യും സുഹൃത്തും പിടിയിൽ ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. അസം സംസ്ഥാനത്തിലെ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും പശ്ചിമ ബംഗാള്‍ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീണുമാണ് പിടിയിലായത്. ബഹറുളിന് 24 വയസും…

error: Content is protected !!