Input your search keywords and press Enter.

National Bulletin

തിക്കും തിരക്കും : സ്ത്രീകളും കുട്ടികളുമടക്കം 120 മരണം

തിക്കും തിരക്കും : സ്ത്രീകളും കുട്ടികളുമടക്കം 120 മരണം ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം.സ്ത്രീകളും കുട്ടികളുമടക്കം 120 മരണം. നിരവധി ആളുകള്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് . മരണ സംഖ്യ ഉയര്‍ന്നേക്കും . ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക്…

ഭാരതീയ ന്യായ് സംഹിത: പുതിയ നിയമം ഇങ്ങനെ

ഭാരതീയ ന്യായ് സംഹിത: പുതിയ നിയമം ഇങ്ങനെ ഭാരതീയ ന്യായ സംഹിത എന്ന പുതിയ നിയമം അനുസരിച്ച് രാജ്യത്ത് പോലീസിന് കൃത്യമായി ഇടപെടുവാനും കാര്യ ബോധത്തോടെ കേസുകള്‍ എടുക്കാനും കഴിയും . രാജ്യത്തെ അടിസ്ഥാന നിയമമായി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . ഭാരതീയ ന്യായ സംഹിതയെ 358 ഖണ്ഡികകൾ അടങ്ങുന്ന 20 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. 2023 ഓഗസ്റ്റ് 11-ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ ന്യായ…

ഉല്ലാസയാത്ര: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ഉല്ലാസയാത്ര: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി മഹാരാഷ്ട്രയിലെ പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.പുണെ സയ്യിദ്‌നഗറിലെ ഒന്‍പതുവയസ്സുകാരി മറിയ അന്‍സാരിയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരന്‍ അദ്‌നാന്‍ അന്‍സാരിക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു.ഒഴുക്കില്‍പ്പെട്ടവരില്‍ ഒരു യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി.പുണെ സയ്യിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത്…

പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് 01/01/2017 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടുകൂടി പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എസ് എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യ വ്യാപകമായി നടത്തുന്ന അവകാശദിനാചാരണത്തിന്‍റെ ഭാഗമായി ജൂലൈ രണ്ട് ചൊവ്വാഴ്ച തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ പെൻഷൻകാർ കൂട്ടപ്രകടനം നടത്തും. ബി ഡി പി എ (ഐ) ദേശീയ പ്രസിഡന്റ്‌ തോമസ് ജോൺ…

കേന്ദ്രത്തിന് വഴങ്ങി : കേരള സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ: ഉത്തരവിറക്കി

കേന്ദ്രത്തിന് വഴങ്ങി : കേരള സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ: ഉത്തരവിറക്കി പേര് മാറ്റത്തിൽ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒടുവില്‍ വഴങ്ങി ആരോ​ഗ്യവകുപ്പ്. സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കണം എന്ന് ഉത്തരവ് ഇറങ്ങി . പേര് മാറ്റാനാകില്ലെന്ന മുന്‍ നിലപാട് തിരുത്തിയിരിക്കുകയാണ് കേരള ആരോ​ഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ്…

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തീരങ്ങൾക്ക് ജാഗ്രത നിർദേശം കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 28-06-2024 രാത്രി 11.30 വരെ 2.7 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും, വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തൽ 26ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.…

ഗുണനിലവാരമില്ലാത്ത താഴെ പറയുന്ന മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച്…

നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട്‌ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട്‌ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വീരമൃത്യു ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട് . സൈനികര്‍ സഞ്ചരിച്ച ട്രക്ക്…

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന് രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ഇന്ന് ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ…

error: Content is protected !!