പത്തനംതിട്ട ,മാവേലിക്കര ലോക സഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിയ്ക്ക് എത്തിച്ചേരും . ഇതിനു മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി . ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ…
അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഒടിടിക്ക് പുറമെ 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. നിരോധിച്ച പത്ത് ആപ്പുകളില്‍ ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നുമാണ് നിരോധിച്ചത്.2000…
അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ അർദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് അവസരങ്ങളുടെ വലിയ ലോകം അർദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടർ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അർദ്ധചാലക സൗകര്യങ്ങളുടെ ശിലാ…
സ്വാതന്ത്ര്യലബ്ധിമുതൽ മറ്റു മതങ്ങളിൽപ്പെട്ട മറ്റ് ഇന്ത്യൻ പൗരന്മാരെപ്പോലെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കാതെ, അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ടവരും 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ചതുമായ അർഹരായ വ്യക്തികൾക്ക്, പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാകാലയളവ് സിഎഎ (പൗരത്വ ഭേദഗതി നിയമം) 2019, പതിനൊന്നിൽനിന്ന് അഞ്ചുവർഷമായി കുറച്ചു. അവരനുഭവിച്ച പീഡനത്തിനു ശമനം വരുത്തുന്നതിന് ആശ്വാസമെന്ന നിലയിൽ അവരോട് ഉദാരമായി പെരുമാറുക എന്ന…
നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഇന്ത്യ ഫ്യുച്ചർ ലാബ് പരിചയപെടുത്താൻ സി…
തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ…
പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം…
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും. മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് അറിയുന്നത്.സമയത്തിന്റെയും വേദിയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മാര്‍ച്ച് 15 ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും…
ലോക സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന.ആഭ്യന്തര മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തി. കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചു.വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത് . മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത… …
യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അസമിലെ കാസിരംഗ ശേീയോദ്യാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം അനുഭവിക്കാനും മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വനദുര്‍ഗ്ഗയുമായി സംവദിച്ച അദ്ദേഹം പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു. ലഖിമായ്, പ്രദ്യുമ്ന, ഫൂൽമായ് എന്നീ ആനകള്‍ക്ക് കരിമ്പ് തീറ്റ നല്‍കിയതിന്റെ…