പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.നിലവില്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ കുടുംബം തൃപ്തരായിരുന്നില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പൂക്കോട്…
കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍: കാസര്‍ഗോഡ് -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വടകര -ഷാഫി പറമ്പില്‍, വയനാട് -രാഹുല്‍ ഗാന്ധി, കോഴിക്കോട് -എംകെ രാഘവന്‍ , പാലക്കാട്-വികെ ശ്രീകണ്ഠന്‍, ആലത്തൂര്‍ -രമ്യ ഹരിദാസ്, തൃശൂര്‍- കെ മുരളീധരന്‍,ചാലക്കുടി- ബെന്നി ബെഹന്നാന്‍, എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്, തിരുവനന്തപുരം- ശശി തരൂര്‍.…
പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്‍റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി വ്രതം പ്രധാനമാണ്. പലരും അന്നേദിവസം…
കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാൽ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ചർച്ചകൾക്കുശേഷം കേരള നേതാക്കൾ പറഞ്ഞു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സ്ഥാനാർഥിയാവും. വടകരയിൽനിന്ന് കെ. മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കും . സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ മത്സര രംഗത്ത് ഉണ്ടാകില്ല . വടകരയിൽ ഷാഫി പറമ്പില്‍ സ്ഥാനാർഥിയാകും .കണ്ണൂരില്‍ കെ സുധാകരന്‍ തന്നെയാകും സ്ഥാനാര്‍ഥി . വയനാട്ടില്‍ രാഹുല്‍…
2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി. തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി…
ചെന്നൈ : ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ തനതുകലാരൂപം ‘വരയരങ്ങിന്റെ’ ഉപജ്ഞാതാവ് ജിതേഷ്ജിയെ യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തമിഴ് സർവ്വകലാശാല ( International Tamil University ) ഓണററി ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ( ഡി ലിറ്റ് ) ബഹുമതി നൽകി ആദരിച്ചു. ചെന്നൈ എഗ്മൂറിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ തമിഴ്നാട് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് ജസ്റ്റിസ് എസ് കെ കൃഷ്ണൻ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ചെയർമാൻ…
തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്ക് പോളിംഗ് കേന്ദ്രത്തിൽ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ദേശീയ ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര…
ലോക സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം ബിജെപി നേതൃത്വം ആലോചിക്കുന്നു . ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് നടക്കുന്നത് . നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് ഉദേശം . രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം.കൂടാതെ പാമ്പന്‍ പാലം ഉള്ളതും ധനുഷ്കോടിയും ഇവിടെ ആണ് . തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്…
ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഏഴ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മരിച്ചവരിൽ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ പറഞ്ഞു . 13 യൂണിറ്റ് അഗ്നിരക്ഷാ…
ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി…