ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. തിങ്കളാഴ്ച( മാർച്ച് 25) വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും…
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറക്കി. അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കെജ്രിവാള്‍ ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍…
പത്തനംതിട്ട : പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുശ്ചം. പത്രത്താളുകളില്‍ മാത്രം തന്റെ പ്രസ്താവനയും വാര്‍ത്തകളും വന്നാല്‍ മതിയെന്ന നിലപാടാണ് ആന്റോ ആന്റണിക്കും ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ക്കുമുള്ളത്. ഇതിനെതിരെ കടുത്ത തീരുമാനങ്ങളുമായി മുമ്പോട്ടുപോകുവാനാണ് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ നീക്കം. ജില്ലയില്‍ 100 വരിക്കാര്‍ പോലുമില്ലാത്ത പത്രങ്ങള്‍ക്ക് കൃത്യമായി വാര്‍ത്തകള്‍ നല്‍കുവാന്‍ ആന്റോയുടെ ഓഫീസ് ശ്രദ്ധിക്കുന്നുണ്ട്. പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ…
2024-ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൻ്റെ പ്രക്രിയ ഇന്ത്യയൊട്ടാകെ ആരംഭിച്ചു. ഇത് കണക്കിലെടുത്ത് ആദായനികുതി വകുപ്പ്, ഈ തെരഞ്ഞെടുപ്പുകളിൽ പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിച്ചു. കൺട്രോൾ റൂം ദിവസവും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും (24×7) പ്രവർത്തിക്കും. പൗരന്മാർക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പണാധികാര ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ നൽകുകയോ ചെയ്യാം . പാൽഘർ, താനെ, റായ്ഗഡ്, രത്‌നഗിരി, പൂനെ, അഹമ്മദ്‌നഗർ,…
സുപ്രീം കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്. രേഖകൾ പ്രകാരം 2019-20ൽ ബിജെപിക്ക് 2555 കോടി രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ പാർട്ടി തൃണമൂൽ കോൺഗ്രസ്. ലഭിച്ചത് 1397കോടി രൂപ. തൊട്ടുപിന്നിൽ 1334.35 കോടിയുമായി കോൺഗ്രസും. ഡിഎംകെ പാർട്ടിക്ക് ലഭിച്ച ബോണ്ടിൽ 509കോടി രൂപ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസിൽ…
ലോക സഭാ തിരഞ്ഞെടുപ്പ്: തീയതികള്‍ പ്രഖ്യാപിക്കുന്നു ലോക സഭാ തിരഞ്ഞെടുപ്പ് :തീയതികള്‍ പ്രഖ്യാപിച്ചു :പെരുമാറ്റ ചട്ടം നിലവില്‍ വന്നു : 85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം:വോട്ടർ ഹെൽപ് ലൈൻ നമ്പർ 1950:കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പെരുമാറ്റ ചട്ടം നിലവില്‍ വന്നു. 97…
ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപൽക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും, പുന:ചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ,…
കേരളത്തിൽ ‘താമര’ വിരിയും : സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ താമര വിരിയുമെന്നും കേരളത്തിന്റെ സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ പറഞ്ഞു .എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിലെത്തിയ അദ്ദേഹം സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചു.കേരളത്തിൽ അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണുള്ളതെന്നും ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ,…
2024 ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ കമ്മീഷണര്‍മാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പതിനേഴാം ലോക സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്.…
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്. ഇന്ധനവില രണ്ടു രൂപ കുറച്ചതോടെ പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ…