Input your search keywords and press Enter.

State Bulletin

കനത്ത മഴ : വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു (16/08/2025)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 16/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് 17/08/2025: കണ്ണൂർ, കാസറഗോഡ് 18/08/2025: കണ്ണൂർ, കാസറഗോഡ് 19/08/2025: കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു : മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത (13/08/2025)

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി വടക്കൻ ആന്ധ്രാ പ്രദേശ്- തെക്കൻ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത . കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 13 -15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ആഗസ്റ്റ്…

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024ലെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. 5…

വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്. അവാർഡ് പ്രഖ്യാപിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2024-2025 അധ്യയന വർഷത്തെ സംസ്ഥാന / ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥി, വിദ്യാലയ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കലെടുത്താണ് പുരസ്കാരങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനമൊട്ടുക്കുമുള്ള 345 ൽ പരം സ്കൂൾ യൂണിറ്റുകൾ / പ്രോഗ്രാം ഓഫീസർമാർ എന്നിവരിൽ നിന്നും 35,000 ത്തോളം വരുന്ന വിദ്യാർഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവു പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. സെപ്റ്റംബർ…

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും…

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. അവയവദാന രംഗത്ത് കേരളം നിരവധി…

ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങൾ: സിഎസ്ഐആർ-എൻഐഐഎസ്‌ടി സുവർണ്ണജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്ഐആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങളും കഴിവ് വികസനവും എന്ന വിഷയത്തിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചു. അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നോവേറ്റീവ് റിസർച്ച് (AcSIR) ഡയറക്ടർ പ്രൊഫ. മനോജ് കുമാർ ധർ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിലുള്ള കഴിവുകൾ, വ്യവസായ-അക്കാദമിക് പങ്കാളിത്തങ്ങൾ,…

റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലും പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലും (പാസ്‌പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം…

സ്‌കോഡ 25-ാം വാർഷികം: കൈലാഖ്, കുഷാഖ്, സ്ലാവിയ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു

ഇന്ത്യയിൽ 25-ാം വാർഷികവും ആഗോളതലത്തിൽ 130-ാം വാർഷികവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ കൂടാതെ ഈ നാഴികക്കല്ലിനെയും ഇന്ത്യൻ വിപണിയോടുള്ള ബ്രാൻഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന 25-ാം വാർഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-റൺ എഡിഷനുകളിൽ ഉൾക്കൊള്ളുന്നു. കുഷാഖ്, സ്ലാവിയ എന്നിവയ്ക്കുള്ള മോണ്ടി കാർലോ,…

വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും

ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരം വേദിയാകും. ബെംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ–ബംഗ്ലദേശ് മത്സരവും ഒക്ടോബർ 30ന് രണ്ടാം സെമിഫൈനലുമാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്നത്. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റബർ 25, 27 തീയതികളിൽ…

error: Content is protected !!