Input your search keywords and press Enter.

State Bulletin

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണം ആരംഭിച്ചു

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസ് സ്‌ട്രോങ് റൂമില്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ജില്ലാ കലക്ടറില്‍ നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രശാന്ത് കുമാര്‍ ഏറ്റുവാങ്ങി. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും…

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്‌ അനുവദിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി

ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു. ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ്…

കേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള്‍ (02/09/2025)

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/09/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04/09/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ്…

അ‍ജ്ഞാത വാഹനം ഇടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് അപകടം. ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.…

വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തിന് മാതൃക: യുഡയസ് പ്ലസ് റിപ്പോർട്ടിൽ തിളങ്ങി കേരളം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു. കേരളത്തിൽ…

നെഹ്‌റു ട്രോഫി വള്ളംകളി : വിശേഷങ്ങള്‍ (22/08/2025)

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന്‍ വള്ളങ്ങള്‍ ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5, ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ്…

സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾ

കോന്നി ∙ സിപിഐ ജില്ലാ കൗൺസിലിലേക്ക് 45 പേരെയും പകരം പ്രതിനിധികളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു. മുണ്ടപ്പളളി തോമസ്, ഡി. സജി, ടി. മുരുകേഷ്, അടൂർ സേതു, കുറുമ്പുകര രാമകൃഷ്ണൻ, കെ. പത്മിനിയമ്മ, ആർ. രാജേന്ദ്രൻ പിള്ള, എം. മധു, എസ്. രാധാകൃഷ്ണൻ, ആർ. ജയൻ, ഏഴംകുളം നൗഷാദ്, സന്തോഷ് പാപ്പച്ചൻ, കെ. എസ്. അരുൺ, പി. ആർ. ഗോപിനാഥൻ, മലയാലപ്പുഴ ശശി, കെ. രാജേഷ്, എ. ദീപകുമാർ, ബീനാ…

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി: ചിറ്റയം ഗോപകുമാര്‍

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്. കൊല്ലം ജില്ലയിലെ പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ ടി ഗോപാലകൃഷ്ണൻ്റെയും ടി കെ ദേവയാനിയും മകനായി കർഷക തൊഴിലാളി കുടുംബത്തിൽ 1965 ൽ ജനിച്ചു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊട്ടാർക്കര സെന്റ് ഗ്രീഗോറിയസ് കോളജിൽ എഐഎസ്എഫ്‌ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. അതിനു മുമ്പ്…

ആർ.സി.സി ഡയറക്ടറായി ഡോ. രജനീഷ് കുമാർ ആർ. ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ ആർ. ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാംഗ്ലൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും, മണിപ്പാൽ കെഎംസിയിൽ നിന്നും എംഡിയും നേടിയിട്ടുണ്ട്. 2001 മുതൽ ആർസിസിയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായി പ്രവർത്തിക്കുകയാണ്. അധ്യാപനത്തിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 25 വർഷത്തിലധികം സേവന പരിചയമുണ്ട്. നിരവധി ദേശീയ അന്തർദേശീയ ജേർണലുകളിൽ നൂറിലധികം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണം

എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാലും ഭൂതത്താൻകെട്ട് ബാരജിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ബാരജിലെ 15 ഷട്ടറുകളിൽ ബാക്കിയുള്ള എട്ട് ഷട്ടറുകൾ കൂടി ഘട്ടംഘട്ടമായി തുറന്നുവിടുന്നതായിരിക്കും. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു…

error: Content is protected !!