കോന്നിയില്‍ ജൂലൈ ആറിന് തൊഴില്‍ മേള: ആയിരത്തിലധികം ഒഴിവുകള്‍ പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ. വൈ, കേരള നോളജ് ഇക്കണോമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി മന്നം മെമ്മോറിയല്‍ കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് രാവിലെ ഒന്‍പത് മുതലാണ് മേള ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് . 9745591965 , 7025710105…
രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തിൽ തന്നെ കണക്കാക്കപ്പെടുന്നത്. ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ…
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഫറോക്ക് സ്വദേശിയായ മൃദുൽ (13) ആണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.…
കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടിയിൽ, 14-ാം വാർഡിലെ ജിജി പുതിയപറമ്പിൽ, 10-ാം വാർഡിലെ വിനീത് (ലാലു) തെങ്ങുംപള്ളിൽ, മൂന്നാം വാർഡിലെ ഡെറ്റി ഫ്രാൻസിസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. 2020 ഡിസംബർ 30 ന്…
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു . ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു . ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ , പ്രിന്‍സിപ്പല്‍ സുമിനാ കെ. ജോര്‍ജ്ജ് , ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണകുമാര്‍, പി.റ്റി.എ…
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 03/07/2024 ) കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with moderate rainfall &…
2016 മുതൽ 2024 വരെ പാമ്പുകടിയേറ്റ് 573 പേര്‍ മരിച്ചു ;വനം വന്യജീവി വകുപ്പ് മന്ത്രി 2016 മുതൽ 2024 വരെ പാമ്പുകടിയേറ്റ് 573 പേര്‍ മരിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി സംഘർഷ മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചിലകേന്ദ്രങ്ങൾ ഗൂഢശ്രമം നടത്തുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു . ജൂലൈ ഏഴ്…
49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ…
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുമ്പില്‍ മഴക്കാലത്ത് തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന്‍ ഗ്രാമത്തില്‍ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക…