Input your search keywords and press Enter.

State Bulletin

ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം :അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്സ്

ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം :അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്സ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം: വാട്ടർ തീം പാർക്ക്, സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിലെ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മൂക്കിനെയും മസ്തിഷ്‌ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ്…

ഹെൽമെറ്റില്ല,ബൈക്കിൽ 3 പേരും : പുതിയ നിയമപ്രകാരം പോലീസ് കേസ്സെടുത്തു

ഹെൽമെറ്റില്ല,ബൈക്കിൽ 3 പേരും : പുതിയ നിയമപ്രകാരം പോലീസ് കേസ്സെടുത്തു പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023…

സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതി

  കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ വാര്‍ഡ്‌ തലത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട കോന്നി പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുന്നത്. ശയ്യാവലംബരായവരെ ശ്രുശൂഷിക്കുന്നവര്‍ അവരുടെ സാഹചര്യം മനസിലാക്കി…

കോടികളുടെ സാമ്പത്തിക തട്ടിപ്പ് : ഫിനാൻസ് പൂട്ടി

കോടികളുടെ സാമ്പത്തിക തട്ടിപ്പ് : ഫിനാൻസ് പൂട്ടി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം…

പത്തനംതിട്ട : എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

പത്തനംതിട്ട : എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ് മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹോട്‌സ്‌പോട്ട് ആയിട്ടുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പനി രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തി ചികിത്സ തേടണമെന്നും…

മനുഷ്യത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ

മനുഷ്യത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ തിരുവല്ല : വിദ്യാഭ്യാസത്തിന്‍റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് – റീജൺ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ അറിവ് നേടുന്നതോടൊപ്പം അന്തസ്സും സംസ്കാരവും നഷ്ടപെട്ട് പോകാതെ, തോൽവിക്ക് മുമ്പിൽ പതറാതെ വിജയത്തിൽ നിഗളിക്കാത്തവരായി…

കോഴഞ്ചേരി പുതിയ പാലം; അപ്രോച്ച് റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ് കോഴഞ്ചേരി പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്‍ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്‍റെ…

എയർ ഇന്ത്യ : ജൂലൈ 1 മുതൽ തിരുവനന്തപുരം ബെംഗളൂരു പ്രതിദിന സര്‍വീസ്

എയർ ഇന്ത്യ : ജൂലൈ 1 മുതൽ തിരുവനന്തപുരം ബെംഗളൂരു പ്രതിദിന സര്‍വീസ് തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ 1 മുതല്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവില്‍ എത്തും. ഈ റൂട്ടില്‍…

സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന:സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത്

സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന:സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത് പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന് പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കേസ്സെടുത്തു . തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് ഇത്ര നാളും പ്രവര്‍ത്തിച്ചത് . ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് ഈ കണ്ടെത്തല്‍ .ഇതിനെ…

കേന്ദ്രത്തിന് വഴങ്ങി : കേരള സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ: ഉത്തരവിറക്കി

കേന്ദ്രത്തിന് വഴങ്ങി : കേരള സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ: ഉത്തരവിറക്കി പേര് മാറ്റത്തിൽ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒടുവില്‍ വഴങ്ങി ആരോ​ഗ്യവകുപ്പ്. സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കണം എന്ന് ഉത്തരവ് ഇറങ്ങി . പേര് മാറ്റാനാകില്ലെന്ന മുന്‍ നിലപാട് തിരുത്തിയിരിക്കുകയാണ് കേരള ആരോ​ഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ്…

error: Content is protected !!