കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും (23/04/2024) നടക്കും. മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ,എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും. പത്താമുദയ മഹോത്സവ ദിനമായ ഇന്ന് വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി…
കോന്നി ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു കോന്നി: ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികർ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്ത് മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിചേർന്നിരിക്കുന്നത്. വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൃത്തത്തിൽ യാഗ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ്…
മരിച്ചയാളിന്‍റെ പേരില്‍ വോട്ടുചെയ്ത സംഭവം:പോളിംങ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍ഒ യ്ക്കും സസ്പെന്‍ഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ മരിച്ചയാളിന്റെ പേരില്‍ വോട്ടുചെയ്ത സംഭവത്തില്‍ പോളിംങ് ഉദ്യോഗസ്ഥരേയും ബിഎല്‍ഒ യെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസറും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ആറന്മുള അസംബ്ലി മണ്ഡലത്തില്‍ 144-ാം നമ്പര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയര്‍ സിറ്റിസണ്‍) വോട്ട് ഹോം വോട്ടിംഗ് നടപടിയില്‍ തെറ്റായി വോട്ടു ചെയ്ത…
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 ഏപ്രിൽ 21, 22 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…
അതിരാത്രം എന്നാലെന്ത്… ? ഏപ്രിൽ 21 മുതൽ മെയ് 1 വരെ കോന്നിയില്‍ അതിരാത്രം അതിരാത്രം ഒരു വിശിഷ്ട യാഗമാണ്. രാത്രികളെയും അതിജീവിച്ചു (രാത്രിയും പകലും) നടക്കുന്ന യാഗമാണ് അതിരാത്രം. ഉത്തമമായ യാഗങ്ങളിലൊന്നാണ് ഇത്. സാധാരണ യാഗങ്ങളെ അപേക്ഷിച്ചു അതിരാത്രം നടത്തുന്നതിനുള്ള ചിലവുകൾ ഭീമമാണ്. അതിരാത്രത്തിൽ 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋതുക്കൾ വരുമിത്.…
കല്ലേലി കാവ് എട്ടാം ഉത്സവ വിശേഷങ്ങള്‍ ( 21/04/2024 ) കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയത്തോട് അനുബന്ധിച്ചുള്ള എട്ടാം ഉത്സവം എൻ. എസ്. എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, മുളക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റ്റി. എം. വേണുഗോപാൽ, ടി. വി. അവതാരകനും പ്രഭാഷകനുമായ ഹരി പത്തനാപുരം എന്നിവര്‍ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കാവ് സെക്രട്ടറി സലിം…
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ് പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ രണ്ടുകേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. തിരുവല്ലയിലെ ഒരു കേസ്, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം കൗളിനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും ഈമാസം 6 ന് എടുത്തതാണ്. മറ്റൊരു കേസ് ആവട്ടെ, എം എൽ…
കോന്നി: കോന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഹിത ഫൗണ്ടേഷൻ നേതൃത്വത്തില്‍ കോന്നി ഇളകൊള്ളൂർ അതിരാത്രത്തിന് നാളെ ( 21/04/2024 ) തുടക്കമാകും. വൈകിട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 5 മണിക്ക് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും. തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്. വിശ്വാസ പ്രമാണമനുസരിച്ചു വിശിഷ്ടമായ ഒരു ചടങ്ങാണിത്. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും നടക്കും. ആദ്യ ആറു ദിനം ദിവസം സോമയാഗം…
സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി മായാമഷി മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് 5 നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ്…
കോന്നി മെഡിക്കൽ കോളജിലേക്ക് കാട്ടു പന്നി പാഞ്ഞു കയറി ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല . കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ…