കാട്ടു പന്നിയും പന്നി എലിയും കൃഷി നശിപ്പിക്കാന്‍ പി എച്ച് ഡി എടുത്തവര്‍ കാട്ടുപന്നി ,പന്നി എലി രണ്ടു കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു . ഇവരുടെ അതിക്രമം കാരണം കാര്‍ഷിക വിളകള്‍ കര്‍ഷകന് ലഭിക്കുന്നില്ല . എവിടെയും കാട്ടു പന്നി ,പന്നി എലി പണ്ടേ നാട്ടില്‍ ഉണ്ട് . കപ്പയാണ് ഇരുവരുടെയും പ്രിയ വിഭവം . കാച്ചില്‍ ചേന മറ്റു കിഴങ്ങ് വര്‍ഗം കഴിഞ്ഞാല്‍ നേരെ വാഴ മാണം ആണ്…
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം: ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു . കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ…
ഇടമണ്‍-കൊച്ചി 400 കെ.വി : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയില്‍ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കക്ഷികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തന്‍വര്‍ഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മെയ് 23 നു…
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം (19-04-2024) കേരള തീരത്ത് നാളെ (19-04-2024) ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (19-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.3…
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 17/04/2024 ) ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പുറപ്പെടുവിച്ച സമയം 01.00 PM 17.04.2024 2024 ഏപ്രിൽ 17 & 18 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില…
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. ഈ…
മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം…
പൊള്ളുന്ന ചൂട് ; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച്…
പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകള്‍:12 എണ്ണം ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്. പ്രശ്നബാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്: അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍…
പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ്…