അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…
പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച (30) രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെയാണ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. ആരോഗ്യമന്ത്രി വീണാ…
പത്തനംതിട്ട : ഏഴിനും ഒമ്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ വിവരങ്ങൾ കിട്ടിയാൽ അറിയിക്കണമെന്ന് പോലീസ്. കഴിഞ്ഞവർഷം ആഗസ്റ്റ് 12 വൈകിട്ട് ആറുമണിയോടെയാണ് പുളിക്കീഴ് സെന്റ് മേരീസ് പള്ളിക്ക് പടിഞ്ഞാറുവശം റോഡരികിലെ ചതുപ്പിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ കാലുകളും , വലതുകൈയും മുട്ടിനു താഴെവച്ച് നഷ്ടപ്പെട്ട നിലയിലായിരുന്നു. വെള്ളയിൽ ചുവപ്പും കറുപ്പും നിറമുള്ളതും MonTello എന്ന ബ്രാൻഡിലുള്ള എം സൈസിലുള്ള ഫ്രോക്ക് …
ഗവർണറുടെ ഈസ്റ്റർ ആശംസ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ”ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമഷ്ടിസ്‌നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാർപ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റർ” – ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ സന്ദേശം പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്‌നേഹത്തിന്റെയും…
പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.…
ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 1809 ലെ കുണ്ടറ വിളംബരത്തെ ഒന്നാം സ്വാതന്ത്ര്യസമര വിളംബരമായി പ്രഖ്യാപിക്കണമെന്ന് ചരിത്രമീമാംസകനും സചിത്രപ്രഭാഷകനുമായ ഡോ : ജിതേഷ്ജി അഭിപ്രായപ്പെട്ടു. വേലുത്തമ്പി ദളവയുടെ 215 ആം ധീര ആത്മബലിദാന ദിനാചാരണം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വേലുത്തമ്പിയുടെ ഔദ്യോഗിക പടവാളും കഠാരയും തിരുവനന്തപുരത്തെ നേപ്പിയർ മ്യുസിയത്തിൽ നിന്ന് അദ്ദേഹം ജീവത്യാഗം നടത്തിയ മണ്ണടിയിലെ മ്യൂസിയത്തിലേക്ക് കൊണ്ടുവരാനും കൈമാറാനും സർക്കാരും പുരാവസ്തു വകുപ്പും…
മധ്യ തിരുവിതാം കൂറിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ,പുരസ്കാര സമർപ്പണവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരികളുടെ ചിത്ര പ്രദർശനവും മാർച്ച് 31 ഞായർ 2 മണിക്ക് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിക്കും.2.30 ന് ഓൺലൈൻ മാധ്യമ കൂട്ടായ്മ ഡെപ്യൂട്ടി…
ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 ) നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 31 (നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു…
നെല്ല് വിളവ് എത്തിയപ്പോള്‍ ഇരുണ്ടു മൂടിയ ആകാശം കണ്ടപ്പോള്‍ നെല്‍ക്കര്‍ഷകരുടെ മനസ്സില്‍ ആധി കൂടും . നെല്ലിന്‍റെ വിളവു പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ മഴ പെയ്താല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ് . മഴ പെയ്താല്‍ നെല്ല് അഞ്ചാറു ദിവസത്തിന് ഉള്ളില്‍ കിളിര്‍ക്കും . ലക്ഷങ്ങളുടെ വായ്പ്പ എടുത്താണ് കര്‍ഷകര്‍ വയലുകളില്‍ നെല്ല് വിതയ്ക്കുന്നത് . വേനല്‍ മഴ തുടര്‍ന്നും ഉണ്ടായാല്‍ കനത്ത നഷ്ടം ആണ് കര്‍ഷകരെ…
അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സഹ അധ്യാപകർകൊപ്പം തിരുവനന്തപുരത്ത് നിന്നും വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്ന അനുജയെ വാഹനം തടഞ്ഞു…