Input your search keywords and press Enter.

State Bulletin

സ്വർണവില: അരലക്ഷം കടന്നു : കേരളത്തില്‍ ഇത് ആദ്യം

  സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില.…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച് 28 ന് സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേർ നാമനിർദ്ദേശ പത്രിക നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം : തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1,…

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു അടൂര്‍ കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.…

കൊല്ലത്ത് എം.മുകേഷും കാസർഗോഡ് എം.എൽ അശ്വിനിയും പത്രിക നല്‍കി

കൊല്ലത്ത് എം.മുകേഷും കാസർഗോഡ് എം.എൽ അശ്വിനിയും പത്രിക നല്‍കി കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക് സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറവപ്പെടുവിച്ചു. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ…

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

  വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ…

ലോക സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26 നു പൊതു അവധി

  ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26 നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ…

ഡിജിറ്റല്‍ സര്‍വെ : കോന്നി താലൂക്ക് പ്രമാടം വില്ലേജ് വിജ്ഞാപനം

  കോന്നി താലൂക്ക് പ്രമാടം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ, കേരള സര്‍വെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പ്രമാടം ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (പന്നിക്കണ്ടം ജംഗ്ഷന്‍, ഇളകൊളളൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥര്‍ക്ക് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍ അടൂര്‍ റീസര്‍വെ സൂപ്രണ്ടിന് ഫോറം നമ്പര്‍ 16 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന…

മേരികുട്ടിയമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുത്തു

  അടൂർ: കാടുപിടിച്ച പുരയിടത്തിലെ ഒറ്റപ്പെട്ട വീടിനുള്ളിൽ നാല് വർഷം ആരുടെയും സഹായമില്ലാതെയാണ് തൊണ്ണൂറ് വയസ്സുകാരിയായ ഒൻപത് മക്കളുടെ അമ്മ കഴിഞ്ഞിരുന്നത്.വെള്ളവും വെളിച്ചവുമില്ല, ശുചി മുറിയില്ല, മാസങ്ങളായി കുളി പോലുമില്ലാതെ പഴകി പൊടിഞ്ഞ വസ്ത്രവുമിട്ട് പൂട്ടിയിട്ട ഗേറ്റിനുള്ളിൽ തടവിലാക്കപ്പെട്ടത് അടൂർ മനമേക്കര ചാങ്കൂർ വീട്ടിൽ നിര്യാതനായ പാപ്പച്ചൻ്റെ ഭാര്യ മേരികുട്ടിയമ്മയായിരുന്നു. പൂട്ടിയിട്ട ഗേറ്റിൽ മകൻ വല്ലപ്പോഴുമെത്തി പോളിത്തീൻ കവറിൽ തൂക്കിയിട്ട് പോകുന്ന ഭക്ഷണ പൊതി മാത്രമായിരുന്നു അടൂരിലെ ആദ്യകാല സ്വകാര്യ…

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 27/03/2024 )

  കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുജനങ്ങൾക്ക് 2023-24 വർഷത്തെ കെട്ടിട നികുതി അടക്കുന്നതിനുള്ള സൌകര്യാർത്ഥം 28-03-2024 (വ്യാഴം), 29-03-2024 (വെള്ളി), 31-03-2024 (ഞായർ) എന്നീ അവധി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…

യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാ(30)ണ് മരിച്ചത്.വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.പി.ടി.ചാക്കോ നഗറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.അമിതയളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചുവെന്നാണ് നിഗമനം.…

error: Content is protected !!