Input your search keywords and press Enter.

State Bulletin

ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ : പുതിയ ചുമതലയേറ്റെടുക്കും

തിരുവനന്തപുരം; മൂന്ന് വർഷവും എട്ട് മാസത്തെ സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയിൽ നിന്നും , രണ്ടര വർഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയിൽ നിന്നും ബിജു പ്രഭാകർ ഐഎഎസ് ചുമതല ഒഴിഞ്ഞു. പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ( ബുധനാഴ്ച) ചുമതലയേൽക്കും. ചുമതല ഒഴിയുന്നതിന് മുൻപ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി യാത്ര പറയുകയും ചെയ്തു. ഗതാഗത വകുപ്പിനും,…

23 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്

23 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 2ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്,…

ചൂട് കൂടി : കോന്നിയില്‍ മോഷ്ടാക്കള്‍ കൂടി : നിരവധി വീടുകളില്‍ മോഷണം

  ചൂട് കൂടി . ആളുകള്‍ വീട്ടിലെ ജന്നല്‍ എല്ലാം തുറന്നു .രാവും പകലും , ഇത് കള്ളന്മാര്‍ക്ക് ഉള്ള ജാലകം . കള്ളന്മാര്‍ കൂടി കോന്നിയില്‍ . പുറമേ നിന്നും ഉള്ളവര്‍ അല്ല . പ്രദേശം നന്നായി അറിയുന്ന കള്ളന്മാര്‍ ആണ് . വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി എന്ന് വീട്ടുകാര്‍ പറയുന്നു . സഫിയ മൻസിൽ…

ഐരവൺ– അരുവാപ്പുലം പാലം :ശിലാസ്ഥാപനം 22-ന്: ചെങ്കോട്ട ഉള്ളവര്‍ക്ക് വരെ പ്രയോജനം

  അച്ചൻകോവിലാറ്റിൽ കോന്നി ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ ശിലാസ്ഥാപനം 22-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ഐരവൺ പാലത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന ഐരവൺ പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.അഡ്വ. കെ യു ജനീഷ് കുമാർ…

ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതിഷേധ സംഗമം നടന്നു

  പത്തനംതിട്ട/ പുല്ലാട് : ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപിയുടെയും പുല്ലാട് പൗരസമിതിയുടെയും നേതൃത്വത്തിൽ പുല്ലാട് ജങ്ഷനിൽ പ്രതിഷേധ സംഗമം നടന്നു. പി സി ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഭരണാധികാരികളും കൂട്ട് നിൽക്കുന്നതിന്റെ ഉദാഹരണമാണ് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പിൽ കാണുന്നതെന്ന് പി സി ജോർജ്…

സംസ്ഥാനത്തെ സ്‌കൂളുകളിൽ വാട്ടർ ബെൽ പദ്ധതിക്ക് തുടക്കമായി

  ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുന്ന വാട്ടർ ബെൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ചു. കുടിവെള്ളം കൊണ്ടു വരാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.36 ഡിഗ്രി സെൽഷ്യസ് ചൂടിലേക്ക് സംസ്ഥാനം പോകുന്ന സാഹചര്യത്തിൽ പരമാവധി വെള്ളം കുടിക്കണം. വേനൽക്കാലത്തുണ്ടാകുന്ന അസുഖങ്ങൾ പരമാവധി ഒഴിവാക്കാൻ…

തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി

  തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക്‌ കൊണ്ടു പോവുകയാണ്. കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ആരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍…

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അനുമതി

  കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി . തനത് /വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം . ഗ്രാമ പഞ്ചായത്തുകള്‍ക്ക് 31/03/2024 വരെ 6 ലക്ഷം രൂപയും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ 12 ലക്ഷം രൂപയും വിനിയോഗിക്കാം . മുനിസിപ്പാലിറ്റികള്‍ക്ക് തുടക്കം 12 ലക്ഷവും തുടര്‍ന്ന് 17 ലക്ഷവും…

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (19.02.2024)

    ഇന്നും നാളെയും (2024 ഫെബ്രുവരി 19 & 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .…

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി

  തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചുവന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. അർധരാത്രി 12 മണിക്ക് തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്‍റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. മഞ്ഞ ആക്ടീവ സ്കൂട്ടറിലെത്തിയ…

error: Content is protected !!