Input your search keywords and press Enter.

State Bulletin

റാന്നി പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

  ആറു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു . പെരുമ്പെട്ടി പട്ടയ വിതരണം നടപടികൾക്ക് നാഴികക്കല്ലായി ഡിജിറ്റൽ സർവേ ആരംഭിക്കുന്നതായി അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു ഡിജിറ്റൽ സർവേയുടെ ക്യാമ്പ് ഓഫീസ് പെരുമ്പെട്ടിയിലാണ് തുറക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം 28ന് വൈകിട്ട് 5 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും 512 കുടുംബങ്ങൾക്കാണ് പെരുമ്പെട്ടി വില്ലേജിൽ പട്ടയം ലഭിക്കാനുള്ളത്. നേരത്തെ വനം റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ…

മലബാര്‍ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/02/2024 )

ജാതിയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീ നാരായണീയരാവാനാകൂ: കെ.കെ.ശൈലജ തലശ്ശേരി: ജാതിമത ചിന്തകൾക്കുമപ്പുറം പൂർണ്ണമായും മനുഷ്യരായി ജീവിക്കുന്ന ഒരു തലമുറയെ സ്വപ്നം കണ്ട ഗുരുദേവൻ്റെ തലമുറക്ക് നിരാശ പകരുന്നതാണ് വർത്തമാനകാല അവസ്ഥ. ജാതിയതയെക്കുറിച്ച് ചിന്തിക്കാത്തവർക്കേ ശ്രീനാരായണീയരാവാൻ കഴിയൂ.എൻ്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നത് ശരിയല്ല. സഹിഷ്ണുതയാണ് വേണ്ടത്. കണ്ണാടിയിൽ ദൈവത്തെ കാണാൻ ഗുരു നമ്മെ പഠിപ്പിച്ചു.നല്ല മനുഷ്യരിലാണ് ദൈവ ചൈതന്യമുണ്ടാകുന്നത്. മത ജാതി ഭ്രാന്താണ് ലോകത്ത് ഏറ്റവും കൂടുതൽ ചോര ചൊരിഞ്ഞിട്ടുള്ളത്.…

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്( പാലക്കാട് ( ഫെബ്രുവരി 26)

    ( ഫെബ്രുവരി 26) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ,…

എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണം: സ്പീക്കർ

തലശ്ശേരി: എക്കാലത്തും സഹിഷ്ണുത ഉൾക്കൊണ്ട രാജ്യത്തെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതമെന്നും, എത് മതത്തേയും ഉൾക്കൊള്ളാൻ ആ മതത്തിന് സാധിച്ചിരുന്നുവെന്നും നിയമസഭാ സ്പീക്കർ അഡ്വ.എ എൻ.ഷംസീർ അഭിപ്രായപ്പെട്ടു. എല്ലാ ദേവാലയങ്ങളിലും എല്ലാവർക്കും പ്രവേശനം അനുവദിക്കപ്പെടണം. ദൈവം സ്നേഹവും, കരുണയും സഹാനുഭൂതിയുമാണ്.ഇവിടെ വെറുപ്പിനും, വിദ്വേഷത്തിനും സ്ഥാനമില്ല’ സഹവർത്തിത്വത്തിനും, സാഹോദര്യത്തിനും ഇടം നൽകാതെ ബോധപൂർവ്വം പരസ്പരം യുദ്ധം ചെയ്യാൻ ചിലർപ്രേരിപ്പിക്കുകയാണിപ്പോൾ.വൈവിധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും ആശയം മുന്നോട്ട് വെക്കുന്ന രാജ്യമാണ് ഇന്ത്യ. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച…

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

  ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് ശിലാസ്ഥാപനം; പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് വൈകുന്നേരം നാലിനു ആരോഗ്യ…

ആറ്റുകാല്‍ : പൊങ്കാലയ്ക്ക് ഒരുങ്ങി: കൺട്രോൾ റൂം നമ്പരുകൾ

    ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പോലിസും അറിയിച്ചു.നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണ്. ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം നമ്പരുകൾ നാളെ (ഫെബ്രുവരി 25)…

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കും

  സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ…

ഉയർന്ന ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം

  ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം- യു.ഡി.എഫ്-10, എല്‍.ഡി.എഫ്-9, എൻ.ഡി.എ-3, സ്വതന്ത്രൻ -1

 സംസ്ഥാനത്ത്  (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.–9, എൻ.ഡി.എ.–3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില     –  10 (INC-4, IUML-6) എൽ.ഡി.എഫ്. കക്ഷി നില  –  9 (CPI(M)-7, CPI-2) എൻ.ഡി.എ. കക്ഷി നില      –  3 (BJP-3) സ്വതന്ത്രൻ                     –  1 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് -5 (CPI(M)-5),  യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4),  സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു.   പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക്…

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു.രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ…

error: Content is protected !!