മുൻമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കം.കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം…
മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും.…
മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു . പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിച്ച ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത് . കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടായില്ല…
മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു.…
കൊടുമണ്‍ റൈസ് മില്‍ ഉദ്ഘാടനം 15 ന് കൊടുമണ്‍ റൈസ് മില്ലിന്റെ ഉദ്ഘാടനം ജനുവരി 15 നു രാവിലെ 10നു കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം…
പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തില്‍ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, പവര്‍ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങള്‍ക്കാണ് ജില്ല ആതിഥ്യമരുളിയത്. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അഡ്വ. കെ യു…
ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളും : ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി പറഞ്ഞു. മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാർത്തും. തുടർന്ന് നടക്കുന്ന…
ശബരിമലയിലെ ചടങ്ങുകൾ (12.01.2024 ) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് നട…
അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമായി ആരംഭിക്കുന്നു. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18004253182…
ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണ് നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും.…