Input your search keywords and press Enter.

State Bulletin

ശബരിമല: നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക.ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ  ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ…

ആധുനിക കാലത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആവശ്യം : ഡെപ്യൂട്ടി സ്പീക്കര്‍

ആധുനികകാലത്ത് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നൂതനമായ വിദ്യാഭ്യാസ രീതികളുമാണ് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മങ്ങാരം സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 54000 ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്തിലെ കുട്ടികള്‍ സാങ്കേതികമായി ഏറെ…

പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം

വെച്ചൂച്ചിറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കരാട്ടേ പരിശീലനം ആരംഭിച്ചു. സ്വയം പ്രതിരോധം ലക്ഷ്യമാക്കിയാണ് അയോധനകലയിലെ ക്ലാസുകള്‍.സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മണ്ണടിശാല, എസ് എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം. റ്റി. വി. എച്ച്. എസ്. എസ് കുന്നം എന്നിവിടങ്ങളിലും പരിശീലനം നേടാം. അടുത്ത വിദ്യാഭ്യാസവര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും.…

കരുതലും കൈത്താങ്ങും’: ഡിസംബര്‍ ഒമ്പത് മുതല്‍

പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്ത് പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (27/11/2024)

കരുതലും കൈത്താങ്ങും’: ഡിസംബര്‍ ഒമ്പത് മുതല്‍ പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി…

ശബരിമല : പുല്ലുമേട് വഴി അയ്യപ്പനെ ദർശിക്കാൻ എത്തിയത് 6598 സ്വാമിമാർ

ഈ മണ്ഡലകാലത്ത് പരമ്പരാഗത കാനനപാത വഴി ദർശനത്തിനു എത്തിയത് 6598 പേർ . ചൊവ്വാഴ്ച ഉച്ചവരെയുള്ള (നവംബർ 26 ) കണക്കാണിത്. പമ്പയിലേത് പോലെ സ്പോട്ട് ബുക്കിംഗ് സംവിധാനം ഇവിടെയും പ്രവർത്തിക്കുന്നു. സത്രം, പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ യാത്രയ്ക്ക് വനംവകുപ്പാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. കുടിവെള്ളവും അടിയന്തര സേവന സൗകര്യങ്ങളും പാതയിലുടെനീളം ഒരുക്കിയിട്ടുണ്ട്.…

ആശങ്ക വേണ്ട ചാറ്റ് ബോട്ട് ഉണ്ടല്ലോ: സ്വാമീസ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ്, ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് “സ്വാമീസ് ചാറ്റ് ബോട്ട്” തയ്യാറാക്കിയിട്ടുള്ളത്. 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ…

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ ഹൃദയപേശികൾക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടർന്ന് പതിനൊന്നാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. വൈറൽ മയോകാർഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്‌മോ സംവിധാനം ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത് (ശരീരത്തിൽ നിന്ന് ഓക്‌സിജൻ…

ഇന്ന് പന്ത്രണ്ട് വിളക്ക് മഹോത്സവം : ക്ഷേത്രങ്ങള്‍ ഒരുങ്ങി

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം പ്രശസ്തമാണ്. ‘പന്ത്രണ്ട് വിളക്ക്’ മഹോത്സവം എന്നറയപ്പെടുന്ന ഈ ഉത്സവം വൃശ്ചികത്തിലെ ആദ്യത്തെ പന്ത്രണ്ട് ദിനരാത്രങ്ങളില്‍ ഓച്ചിറ പടനിലം പരബ്രഹ്മ സ്തുതികളാലും നാമജപ മന്ത്രോച്ചാരണത്താലും നിറയും. വൃശ്ചികം ഒന്നുമുതല് 12 ദിവസമാണ് വിളക്ക് നീണ്ടുനില്ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില് എല്ലാവരും കുടിലുകള്‍ കെട്ടി താമസിച്ച് ഭജനമിരിക്കുന്നു. നവംബര് 28 ന് ഈ ഉത്സവം സമാപിക്കുന്നത്. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര് ക്ഷേത്രക്കുളത്തില് മുങ്ങിക്കുളിച്ച് അരയാല്ത്തറകളിലും…

ശബരിമലയിൽ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക , രഹസ്യ അന്വേഷണം,; ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ,90…

error: Content is protected !!