Input your search keywords and press Enter.

State Bulletin

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും…

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും 2024 സെപ്റ്റംബർ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) രാവിലെ 06.00 മണി വരെ പ്രവർത്തനരഹിതമാകും. തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ, തപാൽ അധികാരികൾ മുതലായവർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല.കൂടുതൽ വിവരങ്ങൾക്ക് , 0471-2470225 എന്ന നമ്പറിലോ അല്ലെങ്കിൽ…

കൂടലില്‍ വാഹനാപകടം :രണ്ടു പേര്‍ മരണപ്പെട്ടു

  പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ…

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശ്ശിനി കാവ്യ പ്രേംകുമാറിന്റെ Bsc Nursing പഠനത്തിന് നായർസ് വെൽഫെയർ ഫൌണ്ടേഷൻ അനുവദിച്ച വിദ്യാസഹായനിധി,കാവ്യയുടെ ഭവനത്തിൽ എത്തി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാർ ഗോകുലം കാവ്യ പ്രേംകുമാറിന് കൈമാറി . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുമാർ കുന്നത്തേത്തു , വിനോദ് റോയൽ , സദാശിവൻ നായർ, പ്രേംകുമാർ എന്നിവര്‍ സംസാരിച്ചു .…

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ…

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു   അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9…

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20)

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20) പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2024 സെപ്റ്റംബർ 20 ന് (വെള്ളി) കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) രാവിലെ…

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലാമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി…

കേരളത്തില്‍ വീണ്ടും എംപോക്സ് രോഗം സ്ഥിരീകരിച്ചു: ജാഗ്രത

കേരളത്തില്‍ വീണ്ടും എംപോക്സ് രോഗം സ്ഥിരീകരിച്ചു: ജാഗ്രത മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യര്‍ത്ഥിച്ചു . ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍…

ശബരിമല ഡ്യൂട്ടിക്ക് പോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു

ശബരിമല ഡ്യൂട്ടിക്ക് പോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയിൽനിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…

error: Content is protected !!