Input your search keywords and press Enter.

State Bulletin

ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക്

ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ തിരിച്ചറിയുന്നത്. മൊബൈല്‍…

സർക്കാരിന് വേട്ടക്കാരെ സംരക്ഷിക്കുന്ന വിചിത്ര നിലപാട്: കെ.സുരേന്ദ്രൻ

  സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കം മുതലേ ഒളിച്ചു കളിയാണ് സർക്കാർ നടത്തുന്നത്. പിണറായിയുടെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ ആദ്യഘട്ടം മുതൽ കള്ള കളിയാണ് നടത്തുന്നതെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷൻ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ…

ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകൾ വിജയം രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന…

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/08/2024 )

കര്‍ഷക ട്രെയിനിംഗ് അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിത പാലുല്‍പ്പാദനം വിഷയത്തില്‍ ഓഗസ്റ്റ് 29, 30 ദിവസങ്ങളില്‍ കര്‍ഷക ട്രെയിനിംഗ് നടക്കും. 9447479807, 9496332048 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മത്സ്യകുഞ്ഞ് വിതരണം കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ ഓഗസ്റ്റ് 24 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വിതരണംചെയ്യും. ഫോണ്‍: 9562670128, 0468 2214589. മസ്റ്ററിംഗ് നടത്തണം കേരള…

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ

ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഒ.ആർ…

തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റും

തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റും   നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നടത്തും: മന്ത്രി പി രാജീവ് നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി…

കൊമേഴ്‌സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും

കൊമേഴ്‌സ്യൽ ലൈസൻസിൽ തൽസ്ഥിതി തുടരും കെട്ടിടനിർമാണ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി പരിഹരിച്ചു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയത്. സമാനമായ കേസുകളിൽ നിർദ്ദേശം ബാധകമാക്കി പൊതു ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ…

എംപോക്സ്: കേരളത്തിലും ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് മന്ത്രി

എംപോക്സ്: കേരളത്തിലും ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് മന്ത്രി ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ്…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 21/08/2024 )

സ്വയംതൊഴില്‍ ശില്പശാല റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാല ഓഗസ്റ്റ് 22  ന് രാവിലെ 10 ന്  റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം  മുഖേന ലഭ്യമാക്കുന്നതിനെ  സംബന്ധിച്ച വിശദമായ ക്ലാസും നടക്കും. ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പുകള്‍ ( 21/08/2024 )

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പുകള്‍ ( 21/08/2024 ) കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 21/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…

error: Content is protected !!