Input your search keywords and press Enter.

State Bulletin

സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി:ക്രൂര ബലാത്സം​ഗം

സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി:ക്രൂര ബലാത്സം​ഗം സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സം​ഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്.നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക.മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു

മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു   കോന്നി : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്, ബി ജെ പി ജില്ലാ…

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള…

ചരിത്ര മുന്നേറ്റം: കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ

ചരിത്ര മുന്നേറ്റം: കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ 14 ജില്ലകളിലും 14 കൗണ്ടറുകൾ   സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’…

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് വിപുല തയ്യാറെടുപ്പ് – ഡെപ്യൂട്ടി സ്പീക്കര്‍

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് വിപുല തയ്യാറെടുപ്പ് – ഡെപ്യൂട്ടി സ്പീക്കര്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുന്ന തീര്‍ഥാടനകാലത്തിനായുള്ള…

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 29/08/2024: കോഴിക്കോട്, കണ്ണൂർ 30/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very…

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ)

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ) നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ…

മോഹൻലാൽ “അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

മോഹൻലാൽ “അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു.നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം. 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി…

വീണ്ടും ശക്തമായ മഴ:നിരവധി കുടുംബങ്ങളെ മാറ്റി

വീണ്ടും ശക്തമായ മഴ:നിരവധി കുടുംബങ്ങളെ മാറ്റി ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ.മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു.മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി. 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി…

റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു

റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭാര്യ മഹാലക്ഷ്മിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളിലൊരാൾ പച്ചക്കറി വാങ്ങുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.…

error: Content is protected !!