കയറും തൊഴിലും: കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക് പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ്. കൈയ്യാലകള്‍, താങ്ങ്ഭിത്തികള്‍, റോഡ്‌നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിപാലന ഗുണങ്ങളാണ് ഭൂവസ്ത്രത്തിന്റെ മുഖ്യസവിശേഷത. ആറന്മുള…
കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക് പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ്. കൈയ്യാലകള്‍, താങ്ങ്ഭിത്തികള്‍, റോഡ്‌നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിപാലന ഗുണങ്ങളാണ് ഭൂവസ്ത്രത്തിന്റെ മുഖ്യസവിശേഷത. ആറന്മുള പഞ്ചായത്തിലാണ് തുടക്കം.…
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയും തൃശൂർ, കണ്ണൂർ ജില്ലകളിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട്…
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന്‍ നിയമനം ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നിശ്ചിതയോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌സഹിതം അപേക്ഷ ഓഗസ്റ്റ് 24 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 04735 256577.…
പത്തനംതിട്ട ജില്ലയില്‍ ഇടിമിന്നലോടെ ശക്തമായ മഴ : 13 ന് ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/08/2024: ഇടുക്കി, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി 14/08/2024: എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
കോന്നി വള്ളിക്കോട്-കോട്ടയത്ത് വീണ്ടും പാറഖനനം നടത്താന്‍ ട്രേഡ് യൂണിയനുകള്‍ ഒത്താശ :കോടികളുടെ അഴിമതി വള്ളിക്കോട്-കോട്ടയത്ത് പരിസ്ഥിതി ദുർബലമേഖലയിൽ വീണ്ടും അനധികൃത പാറഖനനം നടത്താൻ നീക്കം.എല്ലാ ഒത്താശയും ചെയ്തു കൊണ്ട് കോടികള്‍ വാങ്ങി ഒത്താശ ചെയ്യുന്ന ആളുകള്‍ പ്രദേശത്തെ ഇല്ലായ്മ ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു എന്ന് പരാതി . ഈ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നും വ്യാപക പരാതി . അനുമതിയില്ലാതെയും നിയന്ത്രണ അളവിൽ കൂടുതൽ…
ശബരിമല നിറപുത്തരി കല്ലേലി കാവിൽ വരവേൽപ്പ് നൽകി കോന്നി :ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിൽ നിന്നുള്ള പവിത്രമായ നെൽക്കറ്റകൾ വഹിച്ചു കൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും പ്രയാണം തുടങ്ങിയ രഥ ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വരവേൽപ്പ് നൽകി. അച്ചൻകോവിൽ തിരുവാഭരണഘോഷയാത്രസമിതിയുടെ ചെങ്കോട്ട ഘടകം പ്രസിഡന്റ് എ.സി.എസ്. ഹരി ഗുരുസ്വാമിയാണ് നെൽക്കറ്റകൾ ഏറ്റു വാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം…
വയനാടിനായി പ്രധാനമന്ത്രിയുടെ ഉറപ്പ് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു . സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും നരേന്ദ്രമോദി നേരിട്ട് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. കേന്ദ്രം ദുരിതബാധിതര്‍ക്ക് ഒപ്പമാണ്, അവര്‍…
മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം: നിവേദനം നൽകി കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ ഉൾപ്പെടുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട വാർഡ് 09 മണ്ണീറയിലെ പൊതുഗതാഗതം പുന:സ്ഥാപിക്കണം എന്ന് കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളിയ്ക്ക് നിവേദനം സമർപ്പിച്ചു. കോവിഡ് 19 ന് ശേഷം കെ എസ് ആർ ടി സി ബസ് സർവ്വീസ് പൂർണ്ണമായും നിലച്ചിരുന്നു. സ്കൂൾ കുട്ടികൾ…
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പിൽ 3.72 കോടിയുടെ വായ്പകൾക്ക് ശുപാർശ നൽകി. പാളയം ഹസ്സൻ മരക്കാർ ഹാളിൽ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാമ്പിൽ 117 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്. ഇവരിൽ 60 പേരുടെ പദ്ധതികൾക്കാണ് വായ്പകൾ ലഭ്യമാകുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ്…