Input your search keywords and press Enter.

State Bulletin

ആഗസ്റ്റ് 9 ന് : ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

ആഗസ്റ്റ് 9 ന് : ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ & ജൂനിയർ കോളേജ് ഗുരുപുരം ആലപ്പുഴയും സംയുക്തമായി നടത്തുന്ന ബോധവൽക്കരണ സെമിനാർ ആഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ മാനേജർ റവ.സജു തോമസ് ഉദ്ഘാടനം ചെയ്യും. സ്ക്കൂൾ പ്രിൻസിപ്പിൽ അനിത ജ്യോതിരാജ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ “ലഹരിയ്ക്ക് എതിരേയും…

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം

നിപ: വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്റിബോഡി സാന്നിധ്യം നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു . 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ…

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി( 05/08/2024 )

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി( 05/08/2024 ) മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് അഞ്ച് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.വയനാട്ടിലെ കളക്ഷന്‍ സെന്‍റര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി നല്‍കി…

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 )

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 ) വയനാട് ഉരുൾപൊട്ടൽ: സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം   വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം…

ആഗസ്റ്റ് 6, 7 : ഇടിമിന്നൽ ജാഗ്രതാ നിർദേശം

ആഗസ്റ്റ് 6, 7 : ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 ആഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ…

ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ദുരന്തമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇന്ന് രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍…

വയനാട്ടിലേക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്:വയനാട് ജില്ലാ കലക്ടര്‍

വയനാട്ടിലേക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്:വയനാട് ജില്ലാ കലക്ടര്‍ വയനാട് മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു . സഹകരിക്കാൻ സന്നദ്ധരായ വോളണ്ടിയർമാർ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തു ഫോം പൂരിപ്പിക്കുക  …

ലോസ് ആഞ്ചലസ്സ് : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി

ലോസ് ആഞ്ചലസ്സ് : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി പ്രീത പുതിയകുന്നേല്‍ ലോസ് ആഞ്ചലസ്‌ സെന്റ്.അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നവനാൾ നൊവേനയിലും പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുകയുണ്ടായി. റവ.…

ഫാ. ഡോ. റ്റി .ജെ ജോഷ്വാ : ലോകത്തിന് പ്രകാശം അണിയിച്ച വൈദിക ശ്രേഷ്ഠൻ

  തിരുവല്ല : ഇരുൾ അടഞ്ഞ ലോകത്തിന് പ്രകാശം അണിയിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ.ഡോ. റ്റി.ജെ ജോഷ്വായെന്നും ആഴമായ വേദജ്ഞാനവും പ്രതിസന്ധികളിലെ പ്രത്യാശയും അച്ചനെ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയെന്നും ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യാശയുടെ സാക്ഷ്യ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്നുംഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സങ്കീർത്തന സൗന്ദര്യം ഗുരുരത്നം ഫാ. ഡോ. റ്റി.ജെ ജോഷ്വാ അനുസ്മരണം കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ…

പിതൃ സ്മരണ പുതുക്കി കോന്നി കല്ലേലി കാവില്‍ 1001 മുറുക്കാന്‍ സമര്‍പ്പണവും വാവൂട്ടും

  കോന്നി (പത്തനംതിട്ട ):ചിരപുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001 മുറുക്കാന്‍ സമര്‍പ്പണവും 1001 കരിക്കിന്‍റെ മലയ്ക്ക് പടേനിയും വാവൂട്ടും (3/08/2024)നടക്കും ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വെച്ചാരാധന ഉള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍…

error: Content is protected !!