Input your search keywords and press Enter.

Uncategorized

വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്കിലും ശബരിമല പരാതിരഹിതം

ശബരിമലയിൽ വർദ്ധിച്ചു വരുന്ന തിരക്കിലും അയ്യപ്പ ഭക്തർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നതായി ശബരിമല സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനൻ ഐ.പി.എസ് അറിയിച്ചു. നിലവിൽ അയ്യപ്പഭക്തർക്ക് 20 മിനിറ്റ് മുതൽ അരമണിക്കൂറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടതായി വന്നിട്ടില്ലെന്നും പരാതി രഹിതമായാണ് ഇതുവരെ പോലീസ് സംവിധാനം പ്രവർത്തിച്ചതെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ഈ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് വേണ്ടിവന്നാൽ പരിഗണിക്കും. ശരാശരി കണക്കെടുത്താൽ പ്രതിദിനം ഒരു ലക്ഷത്തിന്…

ശബരിമലയിൽ 4G, സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി ബി. എസ്. എൻ. എൽ

പത്തനംതിട്ട ജില്ലയിലെ ആദ്യ 4G സൈറ്റായി ശബരിമല; 30 MBPS മുതൽ 1000 MBPS വരെ ബ്രോഡ്ബാൻ്റ് കണക്ടിവിറ്റി ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എൻ.എൽ. ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എൽ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു. 2024 ഓഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം…

ശബരിമലയിലെ (04.01.2025) ചടങ്ങുകൾ

പുലർച്ചെ 3ന് നട തുറക്കൽ. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ…

63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വാര്‍ത്തകള്‍ (03/01/2025)

63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി; ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും; ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ…

ശബരിമല മണ്ഡല മഹോത്സവം : ആകെ വരുമാനം 2,97,06,67,679/- രൂപ

ശബരിമല മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം. പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത് മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്. 5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം…

അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചു : അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ

അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.ചിറ്റാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലുള്ള മണക്കയം പാലം മുതൽ അള്ളുങ്കൽ വരെ 4.200 കിലോമീറ്റർ ദൂരും ഇനി പൂർണ്ണമായും സഞ്ചാരയോഗ്യമാകും .ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും കലുങ്കും നിർമ്മിച്ചാണ് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. സീതത്തോട് പാലം പണി നടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് മക്കയത്തു നിന്ന് അള്ളുങ്കൽ വഴി കോട്ടമൺപാറ ,ആങ്ങമൂഴി , വാലുപാറ…

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും…

ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ…

‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍ :ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍…

ഗാന്ധിഭവൻ ദേവലോകം : ക്രിസ്തുമസ് ആഘോഷവും പുതുവത്സര ദിനാഘോവും നടന്നു

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു. കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി എം.എല്‍.എ. അഡ്വ . കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ, റവ. എൽവിൻ ചെറിയാൻ എബ്രഹാം, റവ. ജോമോൻ.…

error: Content is protected !!