Input your search keywords and press Enter.

Uncategorized

കോന്നി ബ്ലോക്ക് പഞ്ചായത്ത് ; അവിശ്വാസ ചർച്ചയ്ക്ക് മുമ്പായി വൈസ് പ്രസിഡൻ്റ് രാജിവെച്ചു

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലൂടെ 13 അംഗ ഭരണസമിതിയിൽ കക്ഷിനില യുഡിഎഫ് 07, എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡൻ്റിനെതിരെയു ഡി എഫിലെ 7 അംഗങ്ങൾ ചേർന്ന് വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം നൽകുകയായിരുന്നു.…

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ(100) അന്തരിച്ചു

യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു.39ാമത്തെ പ്രസിഡന്റാണ്. 1977 മുതൽ 1981 വരെ യുഎസ് പ്രസിഡന്റായിരുന്നു. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.…

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിപുലമായ സൗകര്യങ്ങൾ

ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും. 63 – മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശിക്ഷക് സദനിൽ ചേർന്ന സംഘാടക സമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും…

കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.…

ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി :ആരോഗ്യവകുപ്പ്

ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ…

മകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച നടതുറക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.…

കോന്നി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി(30/12/2024)

സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർ മാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. പത്തനംതിട്ട നിന്നും പുനലൂര്‍ ഭാഗത്തേക്കും വരുന്ന വാഹനനങ്ങള്‍ മല്ലശ്ശേരിമുക്ക് തിരിഞ്ഞു പൂങ്കാവ് വഴി വകയാര്‍ എത്തി പോകണം. പുനലൂര്‍ പത്തനാപുരം വഴി വരുന്ന…

അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി കോന്നി കൊല്ലൻപടിയിൽ ഒരാള്‍ പിടിയിൽ

വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ കോന്നി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ ഗോപാൽ സിംഗിന്റെ മകൻ അവ്ലിന്ത് സിംഗ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘവും കോന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോന്നി കൊല്ലൻപടിയിൽ…

കോന്നി മുറിഞ്ഞകല്ലിലും, ഇളകൊള്ളൂരും വാഹന അപകടം: നാലുപേര്‍ക്ക് പരിക്ക്

കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം. കോന്നി മുറിഞ്ഞകല്ലില്‍ കാറുകൾ കൂട്ടിയിടിച്ച് റാന്നി സ്വദേശികളായ 4 പേർക്ക് പരിക്ക് പറ്റി. ഇളകൊള്ളൂരിലും കാറുകള്‍ കൂട്ടിയിച്ച് ഒരാള്‍ക്ക്‌ പരിക്ക് പറ്റി. കുമ്പഴ -പത്തനാപുരം റോഡില്‍ കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂരിലും വാഹനാപകടം പതിവ് ആണ്. അമിത വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടത്തിനും കാരണം കഴിഞ്ഞയിടെ ആണ് മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി നിവാസികളായ നാലുപേര്‍ മരിച്ചത്. അതിനു ശേഷം ഏഴു വാഹന…

ഗാലറിയിൽ നിന്ന് വീണ് എം എല്‍ എ ഉമ തോമസിന് ഗുരുതര പരുക്ക്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്. പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.…

error: Content is protected !!